Monday, July 7, 2025
No menu items!
Homeവാർത്തകൾനാലമ്പല ദർശനത്തിനൊരുങ്ങി രാമപുരം

നാലമ്പല ദർശനത്തിനൊരുങ്ങി രാമപുരം

കുറവിലങ്ങാട്: കുളിച്ചീറനണിഞ്ഞ് കൈതൊഴുതു നിൽക്കുന്ന പ്രകൃതി. ദർശനപുണ്യം പകർന്ന് ക്ഷേത്രങ്ങൾ. കർക്കടകത്തിലെ നാലമ്പല ദർശനത്തിനു രാമപുരം ഗ്രാമം ഒരുങ്ങി. കണ്ണിനും മനസ്സിനും കുളിർമ പകരാൻ എങ്ങും പച്ചപ്പണിഞ്ഞ് ഒരു ദേശം മുഴുവൻ ഒരുങ്ങിയിരിക്കുന്ന സുന്ദരദൃശ്യം. മനതാരിൽ ദേവചൈതന്യവും കണ്ണിമകളിൽ പ്രകൃതി സൗന്ദര്യവും നിറയുന്ന അനുഭവം. ഒരു പഞ്ചായത്തിലെ നാലു ഗ്രാമങ്ങളിൽ ശരാശരി മൂന്നു കിലോമീറ്റർ ചുറ്റളവിൽ, ദശരഥ പുത്രന്മാരായ ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവരുടെ പേരിലുള്ള ക്ഷേത്രങ്ങൾ.

സകലദുരിത ഹരണത്തിന് ഭക്തർ 16 മുതൽ ഓഗസ്റ്റ് ഇവിടേക്ക് ഒഴുകിയെത്തും. 16വരെയാണ് ദർശനകാലം. സങ്കടങ്ങളുടെ അറുതിക്കായി നാലമ്പലങ്ങളിലും ദർശനം നടത്താൻ എത്തുന്ന ഭക്തർക്ക് സൗകര്യങ്ങളൊരുക്കി ക്ഷേത്രങ്ങളും സജ്ജമായി. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ വിപുലമായ ഒരുക്കമാണു നടക്കുന്നത്. രാമപുരം ശ്രീരാമക്ഷേത്രത്തിൽ തുടങ്ങി മൂന്നിടങ്ങളിലും ദർശനം നടത്തി തിരികെ അവിടെ എത്തുമ്പോഴാണ് നാലമ്പല ദർശനം പൂർണമാകുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments