ഉള്ളിയേരി: കലാ സാംസ്കാരിക മേഖലകളിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെന്നും തിളക്കമാർന്ന സംഭാവനകൾ നൽകിയ ഫൈറ്റേഴ്സ് നാറാത്തിന്റെ മുപ്പത്തിയാറാം വർഷത്തെ ഓണാഘോഷ പരിപാടികൾ ചതയദിനത്തിൽ നാറാത്ത് എ യു പി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. മൻസൂർ എൻ ടി നാറാത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം ബാലരാമൻമാസ്റ്റർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
ബാലകൃഷ്ണൻ പാടത്തിൽ (വാർഡ് മെമ്പർ), സതീഷ്കുമാർ ഈങ്ങയിൽ, ചിത്ര എന്നിവർ സംസാരിച്ചു. പ്ലസ് ടു, SSLC, USS വിജയികളെ ആദരിച്ചു. ശ്രീജിഷ സ്വാഗതവും സലിം വി വി നന്ദിയും പറഞ്ഞു. കുട്ടികളും വനിതകളും പുരുഷൻമാരും വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്തു. പ്രാദേശിക കമ്പവലിമത്സരം നാട്ടുകാർക്ക് ആവേശം പകർന്നു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി.