വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് നവീകരിച്ച പുതുവേലി കുറ്റിലക്കാട്ട് ഐസക്ക് മെമ്മോറിയൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം ഇന്ന് (ജനുവരി 27 തിങ്കൾ) വൈകിട്ട് 7 ന് ബഹു: കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ വി ബിന്ദു നാടിന് സമർപ്പിക്കുകയാണ്. ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളുടെ 2024-2025 വാർഷിക സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം പൂർത്തിയാക്കിയത്. ചടങ്ങിൽ വച്ച് കേരളോത്സവ വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിക്കും.