ആലപ്പുഴ: ആലപ്പുഴയിലെ നവജാത ശിശുവിന്റെ അസാധാരണ വൈകല്യത്തിൽ 2 സ്കാനിംഗ് സെന്ററുകൾ പൂട്ടി സീൽ ചെയ്തു. സ്ഥാപനത്തിന്റെ ലൈസൻസും റദ്ദാക്കി. ആരോഗ്യവകുപ്പിന്റേതാണ് നടപടി. സ്കാനിംഗ് സെന്ററുകൾ പരിശോധനാ റെക്കോർഡുകൾ സൂക്ഷിച്ചില്ലെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി. റെക്കോർഡുകൾ രണ്ട് വർഷം സൂക്ഷിക്കണമെന്നാണ് നിയമം.
അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാൻ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്.