Monday, October 27, 2025
No menu items!
Homeവാർത്തകൾനവംബർ 1 മുതൽ ബാങ്ക് അക്കൗണ്ടുകളിൽ നാല് നോമിനികളെ വരെ ചേർക്കാം;

നവംബർ 1 മുതൽ ബാങ്ക് അക്കൗണ്ടുകളിൽ നാല് നോമിനികളെ വരെ ചേർക്കാം;

ഡൽഹി: ബാങ്ക് അക്കൗണ്ട് ഉടമകൾക്ക്. 2025 നവംബർ 1 മുതൽ തങ്ങളുടെ അക്കൗണ്ടുകളിലേക്ക് നാല് നോമിനികളെ വരെ ചേർക്കാം. ബാങ്കിംഗ് നിയമ ഭേദഗതി നിയമം (Banking Laws Amendment Act, 2025)ലെ പ്രധാന വ്യവസ്ഥകളാണ് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുക്കിയ വ്യവസ്ഥകൾ അനുസരിച്ച്, അക്കൗണ്ട് ഉടമകൾക്ക് ഒരേസമയം അല്ലെങ്കിൽ തുടർച്ചയായി നാല് വ്യക്തികളെ വരെ നോമിനിയാക്കാൻ കഴിയും. ഇത് നിക്ഷേപകർക്കും നോമിനികൾക്കും ലളിതമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രക്രിയയെ സുഗമമാക്കും.നോമിനേഷൻ സൗകര്യം കൂടുതൽ ലളിതവും സുതാര്യവുമാക്കുക, അക്കൗണ്ട് ഉടമയുടെ മരണശേഷം ക്ലെയിം തീർപ്പാക്കുന്നത് വേഗത്തിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് കേന്ദ്ര ധനമന്ത്രാലയം ഈ ഭേദഗതി കൊണ്ടുവന്നത്. പുതിയ നിയമപ്രകാരം സേവിങ്‌സ് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ (FD), ലോക്കറുകൾ, എന്നിവയ്ക്ക് 4 നോമിനികളെ വരെ ചേർക്കാൻ സാധിക്കും. ഒരേ സമയത്തുള്ള (Simultaneous) നോമിനേഷനോ, അല്ലെങ്കിൽ പിന്തുടർച്ചയായ (Successive) നോമിനേഷനോ തെരഞ്ഞെടുക്കാം.എന്നാൽ, ഒരേസമയം ഒന്നിലധികം പേരെ നോമിനിയായി ചേർക്കുമ്പോൾ, ഓരോ നോമിനിക്കും എത്ര ശതമാനം തുക ലഭിക്കണമെന്ന് വ്യക്തമായി രേഖപ്പെടുത്തണം. നോമിനികൾക്കുള്ള ഓഹരിയുടെ ആകെ തുക 100% ആയിരിക്കണം. ഇത് തർക്കങ്ങളില്ലാതെ തുക വീതിക്കുന്നത് എളുപ്പമാക്കും. ഒരു നിക്ഷേപകൻ പലതവണയായി ഒന്നിലധികം പേരെ നോമിനിയായി നിശ്ചയിക്കുകയാണെങ്കിൽ, ഇതിൽ, ആദ്യത്തെ നോമിനി മരിച്ചാൽ മാത്രമേ, തൊട്ടടുത്തയാൾക്ക് ക്ലെയിം ചെയ്യാൻ അവകാശം ലഭിക്കൂ. ഇത്തരത്തിൽ നാല് പേരെ വരെ പിന്തുടർച്ചാവകാശികളായി നിശ്ചയിക്കാം.എന്നാൽ നിക്ഷേപ അക്കൗണ്ടുകൾക്ക് (Deposit Accounts) ഒരേ സമയമുള്ള (Simultaneous) നോമിനേഷനോ, പിന്തുടർച്ചയായ (Successive) നോമിനേഷനോ തെരഞ്ഞെടുക്കാൻ ഉപഭോക്താവിന് സ്വാതന്ത്ര്യമുണ്ട്. സേഫ് കസ്റ്റഡിയിലുള്ള വസ്തുക്കൾക്കും സേഫ്റ്റി ലോക്കറുകൾക്കും തുടർച്ചയായ (Successive) നോമിനേഷൻ മാത്രമേ അനുവദനീയമാവുകയുള്ളൂ.ഈ മാറ്റങ്ങൾ എല്ലാ ബാങ്കിങ് സ്ഥാപനങ്ങളിലും ഒരേപോലെ നടപ്പാക്കുന്നതിനായി ‘ബാങ്കിങ് കമ്പനീസ് (nomination) നിയമങ്ങൾ, 2025’ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. പുതിയ നോമിനേഷൻ സൗകര്യം വഴി നിക്ഷേപകർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് നോമിനികളെ തെരഞ്ഞെടുക്കാനും ബാങ്കിങ് സംവിധാനത്തിലുടനീളം കാര്യക്ഷമത ഉറപ്പാക്കാനും കഴിയും.ബാങ്ക് അക്കൗണ്ടുകളിൽ ബാക്കി നിൽക്കുന്ന നിക്ഷേപം, ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവ ഉടമയുടെ മരണശേഷം ആർക്കു നൽകണമെന്ന് മുൻകൂട്ടി വ്യക്തമാക്കുന്ന നിയമപരമായ സംവിധാനമാണ് നോമിനേഷൻ.ഒറ്റയ്ക്കോ കൂട്ടായോ തുറന്നിട്ടുള്ള സ്ഥിരനിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകളിൽ ഉടമയുടെ മരണശേഷം പണം സ്വീകരിക്കുന്നതിന് ഒരാളെ നോമിനി എന്ന നിലയിൽ ചുമതലപ്പെടുത്തിയിരിക്കണമെന്നായിരുന്നു നേരത്തെയുള്ള നിയമം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments