വടകര: തോടന്നൂർ ബ്ലോക്ക് തലത്തിൽ ദേശീയ മത്സ്യകർഷക ദിനം ആചരിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീലത ഉത്ഘാടനം ചെയ്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീജ പി അധ്യക്ഷത വഹിച്ചു. വെള്ളയിൽ ഫിഷറീസ് ഓഫീസർ അനുരാഗ് ടി സ്വാഗതം പറഞ്ഞു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശാന്ത വള്ളിൽ എന്നിവർ ആശംസകൾ അറിയിച്ചു. തോടന്നൂർ ബ്ലോക്കിലെ മികച്ച മത്സ്യകർഷകരായ സനോഷ് രാഖവ്, ശ്രീജ എസ്, ശ്രീജിന പി പി, വിജീഷ് കെ ടി കെ എന്നിവരെ ആദരിച്ചു. മത്സ്യകൃഷിയിൽ സംസ്ഥാന അവാർഡ് നേടിയ മോഹനൻ സി ടി കെ യുടെ മത്സ്യകൃഷിയുടെ വീഡിയോ പ്രദർശിപ്പിച്ചു. ആക്വകൾച്ചർ പ്രമോട്ടർ സുധിന മനോജ് നന്ദി പറഞ്ഞു.