Monday, December 22, 2025
No menu items!
Homeവാർത്തകൾദേശീയ ചലചിത്ര പുരസ്കാരം നേടിയ ജോഷി ബെനഡിക്ടിനേയും അവാർഡുകളുടെ നിറവിൽ നിൽക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തെയും ആദരിച്ചു

ദേശീയ ചലചിത്ര പുരസ്കാരം നേടിയ ജോഷി ബെനഡിക്ടിനേയും അവാർഡുകളുടെ നിറവിൽ നിൽക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തെയും ആദരിച്ചു

തിരുവമ്പാടി: മലയോര കുടിയേറ്റ ഗ്രാമമായ തിരുവമ്പാടിയിൽ നിന്നും നാളികേരത്തിൻ്റെ കഥ അനിമേഷൻ ചിത്രത്തിലൂടെ ലോകത്തിനു മുന്നിൽ വരച്ച് കാണിച്ച ജോഷി ബെനഡിക്ടിനെയും, നാഷണൽ ക്വാളിറ്റി അഷൂറൻസ് അവാർഡ്, കേരള അക്രസീഷൻ സ്റ്റാൻ്റേർഡ് ഫോർ ഹോസ്പിറ്റൽ അവാർഡ്, കായകൽപ്പ് ജില്ലാ അവാർഡ് എന്നിവ നേടിയ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരേയും, ജില്ലയിലെ മികച്ച ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്ററായി തിരഞ്ഞെടുത്ത പൊന്നാങ്കയം സബ് സെൻ്റ റിലെ ജീവനക്കാരേയും ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, റംല ചോലയ്ക്കൽ, മെമ്പർ മുഹമ്മദലി കെ.എം, സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോസ് മാത്യു, ജോളി ജോസഫ്,എബ്രഹാം മാനുവൽ, റോബർട്ട് നെല്ലിക്കാതെരുവിൽ, ജോയി മളാങ്കുഴി, ജോസ് ആലയ്ക്കൽ, ജയിംസ് പോൾ, അഡ്വ.സുരേഷ് ബാബു, കെ.ടി ജോസഫ്, മുസ്തഫ കൽപ്പക, പ്രീതി രാജീവ്, സുനീർ മുത്താലം തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി.

ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ജോഷി ബെനഡിക്ട്, ഡോ. പ്രിയ കെ.വി എന്നിവർ മറുപടി പ്രസംഗം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments