കാഞ്ഞിരപ്പള്ളി: അക്ഷരമുറ്റം സബ് ജില്ല മത്സരത്തിൽ എൽപി വിഭാഗത്തിൽ ആദിദേവ് അനീഷ് ഒന്നാം സ്ഥാനവും അക്ഷര രജീഷ് രണ്ടാം സ്ഥാനവും നേടി (ഇരുവരും ഗവൺമെന്റ് എച്ച്എസ് ചേനപ്പാടി). യുപി വിഭാഗത്തിൽ ദിയ റേച്ചൽ ഷാജി (സെൻ്റ് തോമസ് എരുമേലി)ഒന്നും ആത്മിക പ്രകാശ് (ജിഎൻഎസ് എൽപി സ്കൂൾ ചിറക്കടവ്) രണ്ടും സ്ഥാനം നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ നോയൽ സെബാസ്റ്റ്യൻ (സെന്റ് ഡൊമിനിക് എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി), ആദിത്യൻ അനീഷ് (ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ പാറത്തോട്), ഹയർസെക്കൻഡറിയിൽ ആർ എ അദ്വൈത് (ജിവി എച്ച്എസ്എസ് മുരിക്കുംവയൽ), സഞ്ജു ജേക്കബ് (ഗവൺമെൻറ് എച്ച്എസ്എസ് പൊൻകുന്നം) എന്നിവരാണ് വിജയികൾ.