Sunday, August 3, 2025
No menu items!
Homeവാർത്തകൾതൽക്ഷണ വായ്പ പദ്ധതിക്ക് കീഴിലുള്ള പരിധി ഉയർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

തൽക്ഷണ വായ്പ പദ്ധതിക്ക് കീഴിലുള്ള പരിധി ഉയർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

മുംബൈ: തൽക്ഷണ വായ്പ പദ്ധതിക്ക് കീഴിലുള്ള പരിധി ഉയർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ എംഎസ്എംഇ മേഖലയ്ക്ക് എളുപ്പത്തിൽ മതിയായ വായ്പ ഉറപ്പാക്കുക എന്നതാണ് എസ്ബിഐ ലക്ഷ്യം വെക്കുന്നത്. നിലവിലുള്ള പരിധി 5 കോടിയാണ്. ലോണിന് അപേക്ഷിക്കുന്നതും ഡോക്യുമെന്റേഷനും തുക നല്കുന്നതുമെല്ലാം അതിവേഗത്തിൽ ആയിരിക്കും.  ഞങ്ങളുടെ എംഎസ്എംഇ ബ്രാഞ്ചിലേക്ക് നടക്കുന്നവർ അവരുടെ പാൻ നമ്പറും ജിഎസ്ടി ഡാറ്റ സോഴ്‌സ് ചെയ്യുന്നതിനുള്ള അനുമതിയും മാത്രം നൽകിയാൽ മതി, പതിനഞ്ച് മുതൽ 45 മിനിറ്റിനുള്ളിൽ വായ്പായുള്ള അനുമതി നൽകാം എസ്ബിഐ ചെയര്‍മാന്‍ സി എസ് ഷെട്ടി പിടിഐയോട് പറഞ്ഞു. വിപുലീകരണത്തിൽ ഭാഗമായി രാജ്യത്ത് മൊത്തം 600  ശാഖകൾ കൂടി തുറക്കാൻ എസ്ബിഐ പദ്ധതിയിടുന്നതായും സി എസ് ഷെട്ടി പറഞ്ഞു. 

2024 മാർച്ച് വരെ രാജ്യത്തുടനീളം എസ്ബിഐക്കുള്ളത്  22,542 ശാഖകളാണ്. കൂടുതൽ ശാഖകൾ തുറക്കുന്നതിനു പുറമെ 65,000 എടിഎമ്മുകളിലൂടെയും 85,000 ബിസിനസ് കറസ്‌പോണ്ടൻ്റുകളിലൂടെയും എസ്‌ബിഐ ഉപഭോക്താക്കളിലേക്ക് കൂടുതൽ എത്തുമെന്നും എസ്ബിഐ വ്യക്തമാക്കുന്നുണ്ട്. ഉടനെ 10000  ജീവനക്കാരെ നിയമിക്കാനും എസ്ബിഐയ്ക്ക് പദ്ധതിയുണ്ട്. 2024 മാർച്ച് വരെ ബാങ്കിൻ്റെ ആകെ ജീവനക്കാരുടെ എണ്ണം 2,32,296 ആണ്. ഏകദേശം 1,500 സാങ്കേതിക വിദഗ്ധരെ എസ്‌ബിഐയ്‌ക്ക് ആവശ്യമുണ്ട് എന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്.

ഡാറ്റാ സയൻ്റിസ്റ്റുകൾ, ഡാറ്റ ആർക്കിടെക്‌റ്റുകൾ, നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ തുടങ്ങിയ തസ്തികകളിലേക്കും നിയമനം ഉണ്ടാകുമെന്ന് എസ്ബിഐ ചെയർമാൻ സി എസ് ഷെട്ടി പിടിഐയോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments