മലങ്കര മാർത്തോമ്മാ സുറിയാനി സഭ അടൂർ ഭദ്രാസനം തേവലക്കര സെൻ്ററിലെ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 6 ാം മത് സെൻറർ കൺവൻഷൻ 2024 സെപ്തംബർ 26 വ്യാഴാഴ്ച ആരംഭിച്ചു. 2024 സെപ്തംബർ 29 ഞായറാഴ്ച രാവിലെ 8 മണിക്ക് വിശുദ്ധ കുർബാന ശുശ്രുഷയും ഉണ്ടായിരിക്കുമെന്ന് കൺവൻഷൻ കമ്മിറ്റിക്കു വേണ്ടി റവ. വി . റ്റി. യേശുദാസൻ, ശ്രീ. ജോൺ സൺ വൈദ്യൻ, ശ്രീ. ഡാനിയേൽ തോമസ് , റവ.ഏജിൽ ജെയിംസ്, അഡ്വ. ജെറി.റ്റി. യേശുദാസൻ എന്നിവർ അറിയിച്ചു.
26-9- 24 വ്യാഴം വൈകിട്ട് 6.30 ന് ഗാനശുശ്രുഷയോടെ ആരംഭിച്ച ചടങ്ങിൽ റൈറ്റ്. റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെരി. റവ. കെ.വി. ചെറിയാൻ്റെ സാന്നിധ്യത്തിൽ, റൈറ്റ്.റവ. ഡോ. തോമസ്സ് മാർ തിത്തോസ് എപ്പിസ്കോപ്പ ഉത്ഘാടന സന്ദേശം നൽകി.
27-9-24 ലെ സേവികസംഘയോഗത്തിൽ ശ്രീമതി സീനാ എബ്രഹാം പ്രസംഗിച്ചു തുടർന്ന് നടന്ന ഗാനശുശ്രുഷയ്ക്ക് ശേഷം റവ. ഷാജി തോമസ്സ് ചാത്തന്നൂർ പ്രസംഗിക്കുകയും ചെയ്തു.
28-9- 24 ശനിയാഴ്ച രാവിലെ 10 മണിക്ക് സന്നദ്ധ സുവിശേഷ സംഘയോഗത്തിൽ റവ. ബോബി മാത്യു, റവ. ജോർജ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് 2 .30 ന് യുവജന സഖ്യം, സൺഡേ സ്കൂൾ യോഗത്തിൽ റവ. ഫാ. ജിനു പള്ളിപ്പാട് പ്രസംഗിക്കും. തുടർന്ന് നടക്കുന്ന ഗാന ശുശ്രുഷക്ക് ശേഷം ഇവ . സാജു അയിരൂർ പ്രസംഗിക്കും.
29-9-24 ഞായറാഴ്ച രാവിലെ 8ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് റൈറ്റ്.റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ, വെരി. റവ. റ്റി.കെ മാത്യു എന്നിവർ നേതൃത്വം നൽകുന്നതും , തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ റവ. ഫാ. ഡോ: ഡാനിയേൽ ജോൺസൺ മുഖ്യസന്ദേശം നൽകുന്നതോടൊപ്പം സെൻ്ററിലെ ബഹുമാനപ്പെട്ട സീനിയർ പട്ടക്കാരെ ആദരിക്കുകയും , ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനവും തുടർന്ന് സ്നേഹ വിരുന്നും നടക്കും.
