Thursday, December 25, 2025
No menu items!
Homeവാർത്തകൾതേയ്ക്കാനത്ത് ഫാമിലി ആഗോള സമ്മേളനം

തേയ്ക്കാനത്ത് ഫാമിലി ആഗോള സമ്മേളനം

കാഞ്ഞൂർ: ആദിമ ക്രൈസ്തവ സമൂഹത്തിന്‍റെ ചൈതന്യത്തിലേയ്ക്കും പ്രവര്‍ത്തന ശൈലിയിലേയ്ക്കും തിരികെ കൊണ്ടുവരാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് കുടുംബ കൂട്ടായ്മകള്‍. ഒരു കുടുംബത്തിലെ അംഗങ്ങൾ വിവാഹിതരായി നിരവധി കുടുംബങ്ങൾ ഉണ്ടാക്കി, വിവിധ സ്ഥലങ്ങളിൽ താമസം ഉറപ്പിച്ച് വർഷങ്ങൾ കൊണ്ട് അനേകം കുടുംബങ്ങളായി വളരുന്ന തലമുറ. ആ വളർച്ചയിൽ ആദൃ തലമുറക്കാരെ മറക്കുന്നു. പലരുടെയും ഓർമ്മകളിൽ ഒന്നോരണ്ടോ തലമുറ മാത്രം. തേയ്ക്കാനത്ത് കുടുംബത്തിന്റെ തായ്പേര് കണ്ടെത്തി, ലോകം മുഴുവൻ പടർന്ന് കിടക്കുന്ന കുടുംബാംഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുവാൻ അഞ്ച് വർഷത്തെ പരിശ്രമം കൊണ്ട് ഫാദർ ആന്റണി തേയ്ക്കാനത്തിന് സാധിച്ചു. ആലുവ എടനാട് കൂട്ടായ്മയിലെ പുരാതന കുടുംബാംഗമായ മേൽപ്പറമ്പിൽ തരൃയത് എം പിയുടെ സഹായ സഹകരണത്തോടെ എടനാട് കൂട്ടായ്മയോടെ നേതൃത്വത്തിൽ എടനാട് സെന്റ് മേരീസ് പാരീഷ് ഹാളിൽ ആണ് രണ്ടാമത്തെ ആഗോള സമ്മേളനം നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കുടുംബങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഫാ.ആന്റണി തേയ്ക്കാനത്ത് അദ്ധ്യക്ഷത വഹിച്ചു. വിശ്വസിച്ചവരെല്ലാം ഒന്നുചേര്‍ന്ന് സമൂഹമായതാണ് ആദിമസഭ. അവര്‍ക്ക് ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. അതുപോലെ ഒന്നായി നിന്ന് പ്രവർത്തിക്കുവാൻ കഴിയണമെന്ന് ആഗോള സമ്മേളനം ആവശൃപ്പെട്ടു. എടനാട് ജോസഫ്, പോൾദാസ് തുടങ്ങിയവർ പ്രതിനിധികളെ സ്വാഗതം ചെയ്തു.

കുടുംബങ്ങളെ ഒരുമയോടെ സ്നേഹ സമൂഹമായി വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന അജപാലനപരമായ സംവിധാന മാണ് ആഗോള കൂട്ടായ്മ എന്ന് ഫാദർ ആന്റണി തേയ്ക്കാനത്ത് ഓർമ്മിപ്പിച്ചു. ആഗോള സമ്മേളന വിജയത്തിനായി തൃശൂർ, ചെങ്ങമനാട്, ആലുവ, കാലടി കൂട്ടായ്മകൾ സജീവമായി പ്രവർത്തിക്കുകയും കലാപരിപടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. അഡ്വ. റോബി ടി ആന്റണി ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ സമ്മേളനത്തിൽ ആദരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments