ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ മോഹന സിങ്. ഇതോടെ തേജസ് പറത്താന്‍ അനുമതി ലഭിച്ച ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി സ്‌ക്വാഡ്രണ്‍ ലീഡര്‍ മോഹനസിങ്. ഏകദേശം എട്ട് വര്‍ഷം മുമ്പ് ഫൈറ്റര്‍ സ്‌ക്വാഡ്രണില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ വനിതാ ഫൈറ്റര്‍ പൈലറ്റായിരുന്നു അവര്‍.
വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമുകളിലെ മൂന്ന് വനിതാ പൈലറ്റുമാരുടെ ഭാഗമായിരുന്നു അവ്‌നി ചതുര്‍വേദി, ഭാവനാ കാന്ത് എന്നിവര്‍ക്കൊപ്പം മോഹനസിങും. ആദ്യകാലങ്ങളില്‍ മൂന്ന് പൈലറ്റ് മാരും വ്യോമസേനയുടെ വിവിധ യുദ്ധ വിമാനങ്ങള്‍ പറത്തി. ജോധ്പൂരില്‍ അടുത്തിടെ നടത്തിയ തരംഗ് ശക്തി അഭ്യാസത്തില്‍ മൂന്ന് സായുധ സേനാ ഉപ മേധാവികള്‍ക്കൊപ്പം മോഹന സിങും ഉണ്ടായിരുന്നു. 2016ലാണ് യുദ്ധ വിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാര്‍ക്ക് അവസരം നല്‍കുന്ന ചരിത്രപരമായ തീരുമാനമുണ്ടായത്.