Friday, October 30, 2026
No menu items!
Homeവാർത്തകൾതെക്കൻ ആൻഡമാൻ കടലിലെ ചക്രവാതചുഴി ന്യൂനമർദ്ദമായി; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തെക്കൻ ആൻഡമാൻ കടലിലെ ചക്രവാതചുഴി ന്യൂനമർദ്ദമായി; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും മുകളിലെ ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കൻ ആൻഡമാൻ കടലിലും സമീപത്തെ ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് മുകളിലുമായി ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിശക്ത ചുഴലിക്കാറ്റ് “അർണബിന്റെ” ശേഷിപ്പായ തീവ്ര ന്യൂനമർദം തെക്കൻ ഛത്തീസ്ഗഢിനും സമീപത്തെ തെക്കൻ ഒഡിഷയ്ക്കും മുകളിലായി നിലനിൽക്കുന്നു. ഇത് വടക്കൻ ഛത്തീസ്ഗഢിനും സമീപത്തെ വടക്കുപടിഞ്ഞാറൻ ഒഡിഷയ്ക്കും മുകളിലായി ദുർബലമായി ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ 01, 02 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബർ രണ്ടിന് നാലു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുമുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇടിമിന്നൽ‌ അപകടകാരികളായതിനാൽ ജാഗ്രത വേണമെന്നും നിർദേശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments