കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് വെള്ളിയാഴ്ച (സെപ്തംബര്‍ 6 ന്) തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 4 വരെ തൃപ്പൂണിത്തുറ നഗരഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും വാഹനങ്ങള്‍ വഴിതിരിച്ച് വിടുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും അറിയിച്ചു.
ഗതാഗത നിയന്ത്രണങ്ങള്‍
- കോട്ടയം ഭാഗത്ത് നിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങള്‍ മുളന്തുരുത്തി ചോറ്റാനിക്കര തിരുവാങ്കുളം സീപോര്ഴട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തുനിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങള്‍ നടക്കാവ് ജംഗ്ഷനില്‍ നിന്നും റൈറ്റ് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകേണ്ടതാണ്.
- കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നീ ഭാഗങ്ങളില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട സർവ്വീസ് ബസ്സുകളും ചെറു വാഹനങ്ങളും കണ്ണൻകുളങ്ങര ജംങ്ഷനിലൂടെ മിനിബൈപ്പാസ് വഴി പോകേണ്ടതാണ്.
- കോട്ടയം, വൈക്കം, എന്നീ ഭാഗങ്ങളില്‍ നിന്നും കാക്കനാട്, അമ്ബല മേട്, തിരുവാങ്കുളം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ നടക്കാവ് ജംങ്ഷനിലൂടെ വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി-ചോറ്റാനിക്കര വഴി പോകേണ്ടതാണ്.
- എറണാകുളം, വൈറ്റില ഭാഗങ്ങളില്‍ നിന്നും വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവ്വീസ് ബസ്സുകളും പേട്ട ജംങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് മിനി ബൈപ്പാസ് – കണ്ണൻകുളങ്ങര വഴി പോകേണ്ടതാണ്.
- വൈറ്റില, കുണ്ടന്നൂർ എന്നീ ഭാഗങ്ങളില്‍ നിന്നും അമ്ബലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംങ്ഷനില്‍ എത്തി ഇരുമ്ബനം ജംങ്ഷൻ വഴി പോകേണ്ടതാണ്.
- വെണ്ണല, എരൂർ ഭാഗങ്ങളില്‍ നിന്നും കോട്ടയം, അമ്ബലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ എരൂർ പുതിയ റോഡ് ജംങ്ഷനില്‍ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ചൈത്രം ജംങ്ഷനില്‍ എത്തി സീപോർട്ട്- എയർപോർട്ട് റോഡ് വഴി ഇരുമ്ബനം ജംഗ്ഷനില്‍ എത്തി പോകേണ്ടതാണ്.
- മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്ബലമേട് ഭാഗങ്ങളില്‍ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറു വാഹനങ്ങളും സർവ്വീസ് ബസ്സുകളും കരിങ്ങാച്ചിറ-ഇരുമ്ബനം ജംങ്ഷനില്‍ എത്തി എസ്.എൻ ജംങ്ഷൻ-പേട്ട വഴി പോകേണ്ടതും ഹെവി വാഹനങ്ങള്‍ കാക്കനാട്, പാലാരിവട്ടം വഴി പോകേണ്ടതുമാണ്.
വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്ന സ്ഥലങ്ങള്‍
- ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടയിനർ ലോറി, മുതലായ വാഹനങ്ങള്‍ക്ക് തൃപ്പൂണിത്തുറ ടൗണിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
- പുതിയകാവ് ഭാഗത്തുനിന്നും, മാർക്കറ്റ് റോഡുവഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംങ്ഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍
- നടക്കാവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പുതിയകാവ് അമ്ബലത്തിൻ്റെ ഗ്രൗണ്ടിലും, മരട്, പേട്ട എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മിനി ബൈപ്പാസിലുള്ള എസ്. എൻ. വിദ്യാപീഠം, വെങ്കിടേശ്വര എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.
- കാക്കനാട്, മൂവാറ്റുപുഴ, അമ്ബലമേട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഇരുമ്ബനം പുതിയ റോഡ് ജംങ്ഷൻ- ചിത്രപ്പുഴ റോഡിൻ്റെ ഇടത് വശത്ത് ട്രാഫിക് തടസ്സം ഇല്ലാത്ത രീതിയില്‍ പാർക്ക് ചെയ്യേണ്ടതാണ്.
വാഹനങ്ങളുടെ പാർക്കിംങ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങള്‍
- ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂള്‍ ഗ്രൗണ്ട്, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്സ് സ്റ്റാൻ്റ്,-സ്റ്റാച്യു – കിഴക്കേക്കോട്ട – എസ്.എൻ. ജംങ്ഷൻ -അലയൻസ്- വടക്കേക്കോട്ട – പൂർണ്ണത്രയീശ ടെമ്ബിള്‍ എന്നിവിടങ്ങളില്‍ യാതൊരുവിധ പാർക്കിംങ്ങുകളും അനുവദിക്കുന്നതല്ല.
- കണ്ണൻകുളങ്ങര മുതല്‍ മിനി ബൈപാസ് – പേട്ട വരെയുള്ള റോഡിൻ്റെ ഇരുവശങ്ങളിലും പാർക്കിംങ് അനുവദിക്കുന്നതല്ല
ആലുവ, എറണാകുളം, വൈറ്റില ഭാഗങ്ങളില്‍ നിന്നും വരുന്ന യാത്രക്കാർ അന്നേ ദിവസം യാത്രയ്ക്കായി മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുക.



