Saturday, October 17, 2026
No menu items!
Homeവാർത്തകൾതുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കുന്നു ; മുഖ്യമന്ത്രി ഇന്ന് ശബരമലയിലെത്തും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കുന്നു ; മുഖ്യമന്ത്രി ഇന്ന് ശബരമലയിലെത്തും

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കുന്നു. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ. ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ്ങ് 50000 കടന്നു. അവലോകനയോഗത്തിനായി മുഖ്യമന്ത്രി ഇന്ന് ശബരമലയിലെത്തും. തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറക്കുമ്പോൾ ദർശനത്തിനായി വൻ ബുക്കിംഗ് ഉണ്ടായി. നട തുറക്കുന്ന ഇന്ന് മാത്രം 30,000 തീർഥാടകർ ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തു. ഇതോടെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കുണ്ടാകും. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്. തുലാം ഒന്നായ ഒക്ടോബർ 18 ന് 50000 പേരും ഒക്ടോബർ 19ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments