തിരൂർ: 2025ലെ തുഞ്ചൻ സ്മാരകട്രസ്റ്റിന്റെ കൊൽക്കത്ത കൈരളീസമാജം എൻഡോവ്മെന്റ് പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു. വളർന്നുവരുന്ന സാഹിത്യപ്രതിഭകൾക്കായി കൈരളീസമാജം തുഞ്ചൻസ്മാരക ട്രസ്റ്റിൽ ഏർപ്പെടുത്തിയ പുരസ്കാരം 15,000 രൂപയും കീർത്തിപത്രവും അടങ്ങുന്നതാണ്.
പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാത്ത കഥകളുടെ സമാഹാരത്തിനാണ് ഈ വർഷത്തെ പുരസ്ക്കാരം. ഈ പുരസ്ക്കാരം മുപ്പത് വയസ്സിൽ കവിയാത്ത എഴുത്തുകാർക്കുള്ളതാണ്. കൃതികളുടെ മൂന്ന് കോപ്പികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സെക്രട്ടറി, തുഞ്ചൻ സ്മാരക ട്രസ്റ്റ്, തുഞ്ചൻ പറമ്പ്, തിരൂർ, മലപ്പുറം ജില്ല -676 101 (ഫോൺ: 0494 2422213, 2429666) എന്ന വിലാസത്തിൽ 2025 ഡിസംബർ 15ന് കിട്ടത്തക്കവിധം അയക്കേണ്ടതാണന്ന് സെക്രട്ടറി പി. നന്ദകുമാർ എം.എൽ.എ. അറിയിച്ചു.



