Sunday, March 22, 2026
No menu items!
Homeവാർത്തകൾതീര്‍ഥാടനകാലത്തെ പോലീസിന്റെ ആദ്യബാച്ച്‌ 14 ന്‌ ചുമതലയേല്‍ക്കും

തീര്‍ഥാടനകാലത്തെ പോലീസിന്റെ ആദ്യബാച്ച്‌ 14 ന്‌ ചുമതലയേല്‍ക്കും

ശബരിമല: തീര്‍ഥാടനകാലത്തെ പോലീസിന്റെ ആദ്യബാച്ച്‌ 14 ന്‌ ചുമതലയേല്‍ക്കും. എറണാകുളം റേഞ്ച്‌ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്‌.പി. കെ.ഇ ബൈജുവാണ്‌ സന്നിധാനം പോലീസ്‌ സ്‌പെഷല്‍ ഓഫീസര്‍. സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്‌ എസ്‌.പി: ടി. ഫെറാഷ്‌ പമ്പയിലും ക്രൈംബ്രാഞ്ച്‌ എസ്‌.പി: എസ്‌. സുരേഷ്‌കുമാര്‍ നിലയ്‌ക്കലിലും ആദ്യ ഊഴത്തില്‍ സ്‌പെഷല്‍ ഓഫീസര്‍മാരായിരിക്കും.

രണ്ടാമൂഴത്തില്‍ പോലീസ്‌ ട്രെയിനിങ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ പി. ബിജോയി സന്നിധാനത്തും എറണാകുളം ക്രൈംബ്രാഞ്ച്‌ എസ്‌.പി: വി.യു. കുരിയാക്കോസ്‌ പമ്പയിലും ഇടുക്കി ക്രൈംബ്രാഞ്ച്‌ എസ്‌.പി: ബിജു കെ. സ്‌റ്റീഫന്‍ നിലയ്‌ക്കലിലും സ്‌പെഷല്‍ ഓഫീസര്‍മാരാകും. മൂന്നാമൂഴത്തില്‍ റെയില്‍വേ എസ്‌.പി: ബി. കൃഷ്‌ണകുമാര്‍ സന്നിധാനത്തും ആലപ്പുഴ ക്രൈംബ്രാഞ്ച്‌ എസ്‌.പി: എ. ഷൗക്കത്തലി പമ്പയിലും തൃശൂര്‍ ക്രൈംബ്രാഞ്ച്‌ എസ്‌.പി: ബിജി ജോര്‍ജ്‌ നിലയ്‌ക്കലിലും നാലാമൂഴത്തില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച്‌ എസ്‌.പി: എസ്‌. മധുസൂദനന്‍ സന്നിധാനത്തും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തൃശൂര്‍ റേഞ്ച്‌ എസ്‌.പി: ജോസി ചെറിയാന്‍ പമ്പയിലും കണ്ണൂര്‍ ക്രൈം ബ്രാഞ്ച്‌ എസ്‌.പി: പ്രജീഷ്‌ തോട്ടത്തില്‍ നിലയ്‌ക്കലിലും സ്‌.പെഷല്‍ ഓഫീസര്‍മാരായിരിക്കും.

ആദ്യ രണ്ടു ഘട്ടങ്ങളില്‍ സന്നിധാനത്ത്‌ 1250, പമ്പയില്‍ 750, നിലയ്‌ക്കലില്‍ 620 എന്നിങ്ങനെ പോലീസുദ്യോഗസ്‌ഥരുണ്ടാകും. മൂന്നാം ഘട്ടത്തില്‍ സന്നിധാനത്ത്‌ 1700, പമ്പയില്‍ 750, നിലയ്‌ക്കലില്‍ 800 എന്നിങ്ങനെ പോലീസുദ്യോഗസ്‌ഥരെ വിന്യസിക്കും. മകരവിളക്കുകാലത്ത്‌ ഇത്‌ സന്നിധാനത്ത്‌ 2000, പമ്പയില്‍ 900, നിലയ്‌ക്കലില്‍ 1000 എന്നിങ്ങനെയായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments