തിരുവില്വാമല: തിരുവില്വാമല ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ നാരായണ മംഗലം തപോവനം പരിസരത്താണ് കക്കൂസ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത് ഗ്രാമ പഞ്ചായത്ത് മെമ്പർ അനീഷ് കുമാർ. ഗ്രാമ പഞ്ചായത്ത് അധികാരികളെയും പഴയന്നൂർ പോലീസിനെയും വിവരം അറിയിച്ചു. മലിന ജലം പാടത്ത് കൂടെ ഒഴുകി ഭാരതപുഴയിൽ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പമ്പ് ഹൗസ് ഭാഗത്ത് എത്തുന്നതിനാൽ കുടിവെള്ളം വരെ മലിനമാകും എന്നും ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് മാതൃകാ പരമായ ശിക്ഷ നൽകണം എന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സി സിടിവി പരിശോധന നടത്തണമെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും വാർഡ് മെമ്പർ അനീഷ് കുമാർ ആവശ്യപെട്ടു.