തിരുവില്വാമല: ടൗണിൽ പ്രവർത്തിക്കുന്ന പിക് ആന്റ് മിക്സ് ബേക്കറിയാണ് അധികൃതർ പൂട്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഭക്ഷണം കഴിക്കാനെത്തിയവർക്ക് പഴകിയ ഭക്ഷണം വിതരണം ചെയ്തത്. ഇത് ചോദ്യം ചെയ്ത ഗുണഭോക്താക്കളെ ബേക്കറി ജീവനക്കാർ മർദിച്ചതായും ഗുണഭോക്താക്കൾ ആരോപിച്ചു. തുടർന്ന് സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങവെ നാട്ടുകാർ പഴയന്നൂർ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
തുടർന്ന് രാത്രി തന്നെ ആരോഗ്യവകുപ്പ് അധികൃതർ സംഭവസ്ഥലത്തെത്തി സാമ്പിൾ ശേഖരിക്കുകയും വിദഗ്ധ പരിശോധനക്കായ് ലാബിലേക്കയക്കുകയും ചെയ്തു. 2022ലും സമാന സംഭവം ഉണ്ടായിട്ടുണ്ട് നിരവധി തവണ ഇത്തരത്തിൽ പഴകിയ ഭക്ഷണം ഇവിടെ നിന്നും വിതരണം ചെയ്തിട്ടുണ്ടെങ്കിലും ബേക്കറി ഉടമയുടെ രാഷ്ട്രീയ സ്വാധീനം മൂലം നടപടികൾ ഉണ്ടാവാറില്ല.