തിരുവില്വാമല: പട്ടിപ്പറമ്പ് വരണം പാടം പാടശേഖരത്തിലാണ് ദേശാടന കിളികളായ ആഫ്രിക്കൻ കൊക്കുകൾ വിരുന്നെത്തിയത്. വർഷത്തിലൊരിക്കൽ തണുപ്പുകാലമാകുമ്പോൾ ആണ് ഇവ ദേശാടനത്തിനും പ്രജനനത്തിനുമായ് കേരളത്തിൽ എത്തുന്നത്. കൂട്ടമായെത്തുന്ന കൊക്കുകൾ ഇരതേടുന്നതും പറന്നകലുന്നതും നാട്ടുകാർക്ക് കൗതുകകാഴ്ചയാണ്. അസാധാരണമായ വലിപ്പവും കറുപ്പും വെള്ളയും കലർന്ന കൊക്കുകൾ പാടശേഖരങ്ങൾക്ക് അലങ്കാരമായി മാറുന്ന കാഴ്ച്ച ഇപ്പോൾ നിത്യസംഭവമാണ്.



