Wednesday, June 25, 2025
No menu items!
Homeവാർത്തകൾതിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടു മരണം

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടു മരണം

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് രണ്ട് മരണം. കാറിന് തീപിടിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് തീയണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവല്ല തുകലശ്വേരി സ്വദേശി രാജു തോമസ് (69), ഭാര്യ ലൈലി(62) എന്നിവരാണ് മരിച്ചത്. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.

വേങ്ങൽ മുണ്ടകം റോഡിൽ ഒരുമണിയോടെയാണു അപകടം നടന്നതെന്നാണു പൊലീസിന്റെ പ്രഥമിക നിഗമനം. പൊലീസ് പട്രോളിങ്ങിനിടെയാണു കാർ കത്തുന്നത് കണ്ടത്. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. എങ്ങിനെയാണ് വാഹനം കത്തിയതെന്ന് വ്യക്തമല്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments