തിരുവനന്തപുരം ജില്ലയിലെ ചിലയിടങ്ങളിൽ പന്ത്രണ്ടാം തീയതി വരെ ജല വിതരണം മുടങ്ങും. തിരുവനന്തപുരം കോർപ്പറേഷനിലെ തിരുവല്ലം,വെള്ളാർ, പുഞ്ചക്കരി, പൂങ്കുളം,ഹാർബർ വിഴിഞ്ഞം, കോട്ടപ്പുറം വാർഡുകളിലും കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലുമാണ് ജലവിതരണം തടസ്സപ്പെടുക. കേരള വാട്ടർ അതോറിറ്റി വണ്ടിത്തടം വാട്ടർ വർക്സ് സെക്ഷനു കീഴിലുള്ള വെള്ളായണി ജല ശുദ്ധീകരണശാലയിലെ ട്രാൻസ്ഫോർമറിന് സംഭവിച്ച തകരാർ പരിഹരിക്കാൻ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 12/4/2025 വരെയാണ് ജല വിതരണം തടസ്സപ്പെടുന്നത്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്.