Wednesday, February 18, 2026
No menu items!
Homeവാർത്തകൾതിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ ഏപ്രിൽ രണ്ടുമുതൽ നാലുവരെ ജലവിതരണം പൂർണമായും ഭാഗികമായും തടസ്സപ്പെടും

തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ ഏപ്രിൽ രണ്ടുമുതൽ നാലുവരെ ജലവിതരണം പൂർണമായും ഭാഗികമായും തടസ്സപ്പെടും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ ഏപ്രിൽ രണ്ടുമുതൽ നാലുവരെ ജലവിതരണം പൂർണമായും ഭാഗികമായും തടസ്സപ്പെടും. അറ്റകുറ്റപ്പണികളെ തുടർന്നാണ് ജലവിതരണം തടസ്സപ്പെടുകയെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളിലും രണ്ടു പഞ്ചായത്തുകളിലും ഏപ്രിൽ രണ്ടിന് രാവിലെ എട്ടുമണിമുതൽ ഏപ്രിൽ നാലിന് രാവിലെ എട്ടുമണിവരെയാണ് ജലവിതരണം തടസപ്പെടുക. ഇക്കാലയളവിൽ അരുവിക്കരയിലെ ജലശുദ്ധീകരണ പ്ലാൻ്റ് അടച്ചിടും
രണ്ട് ദിവസംകൊണ്ട് മൂന്ന് പ്രധാന പ്രവൃത്തികളാണ് നടക്കുകയെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അരുവിക്കര മുതൽ ഐരാണിമുട്ടം വരെയുള്ള ഭാഗത്തെ പൈപ്പ്ലൈനിലെ കേടായ ബട്ടർഫ്ലൈ വാൽവ് നീക്കി സ്ലുയിസ് വാൽവ് സ്ഥാപിക്കും. പിടിപി നഗർ വെൽഡിങ് പോയിൻ്റിന് സമീപമാണ് സ്ലുയിസ് വാൽവ് സ്ഥാപിക്കുക.

പിടിപി നഗറിൽനിന്ന് നേമം – വട്ടിയൂർക്കാവ് സോണിലേക്കുള്ള ജലവിതരണ മെച്ചപ്പെടുത്താനായി സപ്ലൈ പൈപ്പ്ലൈനിൽ ഫ്ലോ മീറ്ററും വാൽവും സ്ഥാപിക്കും. കൂടാതെ, തിരുവനന്തപുരം – നാഗർകോവിൽ റെയിൽപാത ഇരട്ടിപ്പിക്കലിൻ്റെ ഭാഗമായി ശാസ്ത്ര നഗർ അണ്ടർപാസിലെ പൈപ്പ്ലൈനിൻ്റെ അലൈൻമെൻ്റ് മാറ്റുന്ന പ്രവൃത്തിയും ഏപ്രിൽ രണ്ടിന് നടക്കും. കൂടുതൽ വിവരങ്ങൾക്കായി കേരള വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പരുമായി ബന്ധപ്പെടാം. നമ്പർ: 1916

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments