Tuesday, February 10, 2026
No menu items!
Homeവാർത്തകൾതാരിഫ് ചുമത്താനുള്ള തീരുമാനത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക ഇളവില്ല; നികുതിയില്‍ നയം വ്യക്തമാക്കി ട്രംപ്

താരിഫ് ചുമത്താനുള്ള തീരുമാനത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക ഇളവില്ല; നികുതിയില്‍ നയം വ്യക്തമാക്കി ട്രംപ്

വാഷിങ്ങ്ടണ്‍: യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം പരസ്പര നികുതി (റസിപ്രോക്കല്‍ താരിഫ്) ചുമത്താനുള്ള തീരുമാനത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക ഇളവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപ്. ഇക്കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കുന്നു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇലോണ്‍ മസ്‌കും ട്രംപും ഒന്നിച്ച് പങ്കെടുത്ത അഭിമുഖം ചൊവ്വാഴ്ച രാത്രിയാണ് ഫോക്‌സ് ന്യൂസ് പുറത്തുവിട്ടത്. വിദേശ വ്യാപാര പങ്കാളികളായ രാജ്യങ്ങള്‍ ഇറക്കുമതിക്ക് ചുമത്തുന്ന നികുതിയ്ക്ക് സമാനമായ താരിഫ് ഈ രാജ്യങ്ങള്‍ക്കും ചുമത്തുന്ന രീതിയുമായി മുന്നോട്ട് പോകും എന്നാണ് ട്രംപ് വ്യക്തമാക്കിയിരുന്നത്. ചില യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ കനത്ത തീരുവയാണു ചുമത്തുന്നതെന്നും അതേ മട്ടില്‍ തീരുവ ചുമത്തുകയാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത് പ്രധാനമന്ത്രി മോദിയെ അറിയിച്ചു എന്നും ട്രംപ് പറയുന്നു.

”കഴിഞ്ഞ ദിവസം മോദി ഇവിടെ ഉണ്ടായിരുന്നു. അദ്ദേഹവുമായി റെസിപ്രോക്കല്‍ താരിഫ് വിഷയം ചര്‍ച്ച ചെയ്തു. ഇന്ത്യ ചില ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുന്നു. അത് തിരിച്ചും ചുമത്തും എന്നറിയിച്ചു. എന്നാല്‍ അത് ശരിയല്ലെന്ന് മോദി പറഞ്ഞു. എന്നാല്‍ എല്ലാ രാജ്യങ്ങളോടും അങ്ങനെ ചെയ്യുന്നു, ഇന്ത്യയോടും അതേ നിലപാടാണ് എന്നറിയിച്ചു.” ട്രംപ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments