Saturday, February 14, 2026
No menu items!
Homeവാർത്തകൾതദ്ദേശഭരണ സ്ഥാപനങ്ങളിലെ ഡിജിറ്റൽ ഭരണത്തിൽ കേരളത്തിൻ്റെ മാതൃകയെ പ്രകീർത്തിച്ച് കേന്ദ്രസർക്കാർ

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഡിജിറ്റൽ ഭരണത്തിൽ കേരളത്തിൻ്റെ മാതൃകയെ പ്രകീർത്തിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഡിജിറ്റൽ ഭരണത്തിൽ കേരളത്തിൻ്റെ മാതൃകയെ പ്രകീർത്തിച്ച് കേന്ദ്രസർക്കാർ. കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങൾക്കും പ്രശംസ ലഭിച്ചു. പഞ്ചായത്തിരാജ് മന്ത്രാലയവും ഭരണപരിഷ്‌കാര, പൊതുപരാതിപരിഹാര വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ഇ-ഗവേണൻസ് വെബിനാർ പരമ്പരയിൽ കേരളത്തിൻ്റെ ഇൻ്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐ.എൽ ജി.എം.എസ്), കർണാടകയുടെ പഞ്ചമിത്ര, ഗുജറാത്തിന്റെ ഇ-സേവ സംവിധാനങ്ങൾക്കാണ് പ്രശംസ.

ഗ്രാമീണ ഇന്ത്യയിലാകെ ഡിജിറ്റൽ ഭരണത്തിന്റെ അടിസ്ഥാനഘടകമായ പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക്, സുതാര്യതയും പൗരർക്ക് നേരിട്ടുള്ള സേവനവ്യവസ്ഥയും എങ്ങനെ മെച്ചപ്പെടുത്താമെന്നതിന്റെ മികച്ച ഉദാഹരണങ്ങളാണിതെന്ന് ഭരണപരിഷ്കാര, പൊതു പരാതിപരിഹാര വകുപ്പ് സെക്രട്ടറി വി ശ്രീനിവാസ് പറഞ്ഞു. ഗ്രാമീണജനതയ്ക്ക് അവശ്യസേവനങ്ങളെത്തിക്കുന്നതിൽ പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് നിർണായകസ്ഥാനമുണ്ട്. പഞ്ചായത്തിരാജ് സംവിധാനത്തിൻ്റെ അടിത്തറ പൗരകേന്ദ്രിത ഭരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ മേഖലകളിൽ പൗരകേന്ദ്രിതമായ ഭരണ മാതൃകകൾ സൃഷ്ട്‌ടിക്കുന്നതിന് ഊന്നൽ നൽകിയായിരുന്നു വെബിനാർ ഗ്രാമീണമേഖലയിൽ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഡിജിറ്റൽ സംയോജനത്തിനു സുപ്രധാന പങ്കുണ്ടെന്ന് പഞ്ചായത്തിരാജ് മന്ത്രാലയ സെക്രട്ടറി വിവേക് ഭരദ്വാജ് പറഞ്ഞു. കേരളത്തിലെ പഞ്ചായത്തിരാജ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments