തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് രാവിലെ 10ന് ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. തിങ്കളാഴ്ച വരെയാണ് പിൻവലിക്കാനുള്ള സമയം. ഇതിനുശേഷം തെരഞ്ഞെടുപ്പിന്‍റെ അന്തിമ ചിത്രം തെളിയും. ഡിസംബർ 13ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.സ്ഥാനാർഥികൾ, പത്രികകൾ ജില്ല തിരിച്ച് തിരുവനന്തപുരം 8625 13233 കൊല്ലം 7141 12072 പത്തനംതിട്ട 4164 7717 ആലപ്പുഴ 7210 11851 കോട്ടയം 6276 10850 ഇടുക്കി 4257 6110 എറണാകുളം 10092 16698 തൃശൂർ 11079 17168 പാലക്കാട് 10372 12462 മലപ്പുറം 13595 19959 കോഴിക്കോട് 9977 14249 വയനാട് 3180 5227 കണ്ണൂർ 8238 11161 കാസർകോട് 4374 5670 അതേസമയം, സമയം അവസാനിച്ചപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാനത്താകെ 1,08,580 സ്ഥാനാർഥികളാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഇവർ 1,64,427 പത്രികകളാണ് സമർപ്പിച്ചത്. പത്രിക നൽകിയവരിൽ 51,352 പേർ പുരുഷന്മാരും 57,227 പേർ സ്ത്രീകളുമാണ്. ഒരു ട്രാൻസ്ജെന്‍ഡറും പത്രിക നൽകി. വെള്ളിയാഴ്ച എട്ടുവരെ ക്രോഡീകരിച്ച കണക്കാണിത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പത്രിക ലഭിച്ചത്. 13,595 സ്ഥാനാർഥികളിൽ നിന്ന് 19,959 പത്രികകൾ ലഭിച്ചു. ഡിസംബർ ഒമ്പതിന് തിരുവനനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിലെയും 11ന് തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലെയും സമ്മതിദായകർ വിധിയെഴുതും. ആദ്യഘട്ടത്തിൽ 1,32,83,785 പേരും രണ്ടാം ഘട്ടത്തിൽ 1,53,78,927 പേരും ഉൾപ്പെടെ 2.86 കോടി വോട്ടർമാരാണ് ഉള്ളത്.



