Wednesday, July 9, 2025
No menu items!
Homeവാർത്തകൾഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു; 4 മരണം

ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു; 4 മരണം

ന്യൂഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിലാണ് കെട്ടിടം തകർന്ന് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ വൈകുന്നേരം 7ഓടെയാണ് അപകടം നടന്നത്. മുസ്തഫാബാദിൽ നിർമാണത്തിലിരുന്ന ആറ് നില കെട്ടിടമാണ് തകർന്നത്. ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), ഡൽഹി പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. കാണാതായവരെ കണ്ടെത്തുന്നതിനും അപകടസ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുമുള്ള പ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായ പൊടിക്കാറ്റും കനത്ത മഴയുമാണ് കെട്ടിടത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് നിഗമനം. കെട്ടിടത്തിന് ബലക്ഷയമുണ്ടായിരുന്നതായും ആരോപണമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments