Tuesday, March 31, 2026
No menu items!
Homeവാർത്തകൾഡൽഹി യൂണിവേഴ്സിറ്റിയിൽ അധ്യാപകരാകാൻ മികച്ച അവസരം; 91ഒഴിവുകൾ. 57,700 - 2,18,200 രൂപ വരെ ശമ്പളം

ഡൽഹി യൂണിവേഴ്സിറ്റിയിൽ അധ്യാപകരാകാൻ മികച്ച അവസരം; 91ഒഴിവുകൾ. 57,700 – 2,18,200 രൂപ വരെ ശമ്പളം

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിൽ അധ്യാപകരാകാൻ മികച്ച അവസരം. അസിസ്റ്റന്റ് പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തുടങ്ങിയ വിവിധ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിവിധ വിജ്ഞാപനങ്ങളിൽ ആയി അകെ 91 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 57,700 – 2,18,200 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 6
തസ്തികയും ഒഴിവുകളും
അസിസ്റ്റന്റ് പ്രൊഫസർ (Advt. No. R&P/319/2026) – 13 ഒഴിവുകൾ

അസോസിയേറ്റ് പ്രൊഫസർ & പ്രൊഫസർ (Advt. No. R&P/320/2026) – 13 ഒഴിവുകൾ

പ്രൊഫസർ (Advt. No. R&P/318/2026) – 27 ഒഴിവുകൾ

അസോസിയേറ്റ് പ്രൊഫസർ (Advt. No. R&P/317/2026) – 35 ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസർ (Advt. No. R&P/316/2026) – 3 ഒഴിവുകൾ

യോഗ്യതാ മാനദണ്ഡങ്ങൾ:

അസിസ്റ്റന്റ് പ്രൊഫസർ: മാസ്റ്റേഴ്‌സ് ഡിഗ്രി 55% മാർക്കിനൊപ്പം + NET അല്ലെങ്കിൽ Ph.D.

അസോസിയേറ്റ് പ്രൊഫസർ & പ്രൊഫസർ: ബന്ധപ്പെട്ട വിഷയത്തിൽ Ph.D. ഡിഗ്രി. അധ്യാപന/ഗവേഷണ പരിചയം.

ശമ്പളം

പ്രൊഫസർ: 1,44,200 – 2,18,200 രൂപ വരെ

അസോസിയേറ്റ് പ്രൊഫസർ: 1,31,400 – 2,17,100 രൂപ വരെ

അസിസ്റ്റന്റ് പ്രൊഫസർ: 57,700 – 1,82,400 രൂപ വരെ
തെരഞ്ഞെടുപ്പ് പ്രക്രിയ

വിദ്യാഭ്യാസ യോഗ്യത, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ലിസ്റ്റ് ചെയ്യും.

പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവരെ സെമിനാർ / പ്രസന്റേഷൻ നടത്താനായി ക്ഷണിക്കും.

അവസാന ഘട്ടത്തിൽ സെലക്ഷൻ കമ്മിറ്റിയുടെ മുമ്പിൽ വ്യക്തിഗത ഇന്റർവ്യൂ ഉണ്ടാകും. അതിന് ശേഷം വ്യക്തിഗത പ്രകടനം വിലയിരുത്തി അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും.

വിജ്ഞാപനം കാണാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://www.du.ac.in
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments