Monday, July 7, 2025
No menu items!
Homeവാർത്തകൾഡെക്കാത്‌ലോൺ മാതൃകയിൽ അംബാനിയുടെ പുതിയ റിലയൻസ് സ്പോർട്സ് സ്റ്റോർ ഉടൻ

ഡെക്കാത്‌ലോൺ മാതൃകയിൽ അംബാനിയുടെ പുതിയ റിലയൻസ് സ്പോർട്സ് സ്റ്റോർ ഉടൻ

മുംബൈ: ഫ്രഞ്ച് റീട്ടെയ്‌ലറായ ഡെക്കാത്‌ലോൺ മാതൃകയിൽ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയ്‌ൽ. സ്പോർട്സ് മേഖലയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ശൃംഖലയാണു കമ്പനി ലക്ഷ്യമിടുന്നതെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് 8,000 – 10,000 ചതുരശ്ര അടിയിൽ വിൽപ്പന കേന്ദ്രങ്ങൾ സ്ഥാപിക്കാനാണു നീക്കം.

ഡെക്കാത്‌ലോണിന്റേതിനു സമാനമായ ബിസിനസ് മോഡലാണ് റിലയൻസ് പരീക്ഷിക്കാൻ പോകുന്നതെന്നാണു വിവരം.
2009ലാണ് ഡെക്കാത്‌ലോൺ ഇന്ത്യയിലെത്തിയത്. കോവിഡിനുശേഷം വൻകുതിപ്പാണ് ഇന്ത്യയിൽ ഡെക്കാത്‌ലോണിന് ഉണ്ടായിരിക്കുന്നത്. 2021ൽ 2,079 കോടിയും 2022ൽ 2,936 കോടിയും 2023ൽ 3,955 കോടിയുമായിരുന്നു വരുമാനം. ഓരോ വർഷവും കുറഞ്ഞത് 10 സ്റ്റോറുകൾ വീതം ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ സ്ഥാപിക്കുകയാണ് ഡെക്കാത്‌‌ലോണിന്റെ പദ്ധതിയെന്ന് കമ്പനിയുടെ ചീഫ് റീട്ടെയ്ൽ ആൻഡ് കൺട്രീസ് ഓഫിസർ സ്റ്റീവ് ഡൈക്സ് പറഞ്ഞിരുന്നു. ഓൺലൈനിലും കമ്പനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഈ ശൃംഖലയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments