Saturday, August 2, 2025
No menu items!
Homeവാർത്തകൾഡിസംബർ 4; നാവിക സേനാദിനം

ഡിസംബർ 4; നാവിക സേനാദിനം

1971 ലെ ഓപ്പറേഷൻ ട്രൈഡന്റ് സമയത്ത് ഡിസംബർ 4 ഇന്ത്യൻ നാവികസേന പാക്കിസ്ഥാന്റെ പടക്കപ്പലായ പി‌എൻ‌എസ് ഖൈബാർ ഉൾപ്പെടെ നാല് പാകിസ്ഥാൻ കപ്പലുകൾ മുക്കുകയും നൂറുകണക്കിന് പാകിസ്ഥാൻ നാവികസൈനികരെ വധിക്കുകയും ചെയ്തു. 1971 ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ ഈ ദിനത്തിൽ ഓർമിക്കുന്നു.

ഇന്ത്യൻ നേവി

ഭാരതീയ സൈന്യത്തിന്റെ നാവിക വിഭാഗമാണ് ഭാരതീയ നാവികസേന. 5000 ത്തോളം വർഷങ്ങൾ പഴക്കമുള്ളതാണ് ഭാരതത്തിന്റെ നാവികപാരമ്പര്യം. വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനത്താണ് ഭാരതീയ നാവിക സേന. 55,000 ഓളം അംഗബലമാണിതിനുള്ളത്. മൂന്ന് പ്രാദേശിക നിയന്ത്രണകേന്ദ്രങ്ങൾ (റീജിയണൽ കമ്മാൻഡുകൾ) ആണ് നാവിക സേനക്കുള്ളത്. സ്വാതന്ത്ര്യത്തിനു മുമ്പ് ബോംബൈ മറൈൻ, ഇന്ത്യൻ നേവി, ഇന്ത്യൻ മറൈൻ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1932ൽ റോയൽ ഇന്ത്യൻ നേവി സ്ഥാപിതമായി. സ്വാതന്ത്ര്യത്തോടെ ഇന്ത്യൻ നേവി സ്ഥാപിതമായി. ആദ്യകാലങ്ങളിൽ ഉയർന്ന തസ്തികകളിലെല്ലാം ബ്രിട്ടീഷുകാരായിരുന്നു. കാലക്രമേണ പൂർണ്ണമായും ഇന്ത്യക്കാരായിത്തീരുന്നു. ഇന്ത്യൻ നേവിയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ് അഡ്മിറൽ എഡ്വാർഡ് പെറി ബ്രിട്ടീഷുകാരനായിരുന്നു. 1958ലാണ് ഈ സ്ഥാനത്തേക്ക് ആദ്യത്തെ ഇന്ത്യക്കാരൻ നിയമിതനാകുന്നത്. (ആർ.ഡി. കതാരി- വൈസ് അഡ്മിറൻ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments