Monday, July 7, 2025
No menu items!
HomeCareer / job vacancyഡിഫൻസ് സിവിലിയൻ തസ്തികകളിൽ 723 ഒഴിവുകൾ

ഡിഫൻസ് സിവിലിയൻ തസ്തികകളിൽ 723 ഒഴിവുകൾ

കേന്ദ്ര പ്രതിരോധ മന്ത്രായത്തിന് കീഴിൽ വിവിധ യൂനിറ്റ് ഡിപ്പോകളിലേക്ക് താഴെ പറയുന്ന ഡിഫൻസ് സിവിലിയൻ തസ്തികകളിൽ നിയമനത്തിന് സെക്കന്തറാബാദിലെ ആർമി ഓർഡിനൻസ് കോർപ്സ് സെൻട്രൽ റിക്രൂട്ട്മെന്റ് സെൽ അപേക്ഷകൾ ക്ഷണിച്ചു. (പരസ്യനമ്പർ AOC/CRC/2024/ AOC -03). വിവിധ തസ്തികകളിലായി 723 ഒഴിവുകളുണ്ട്. മേഖലാടിസ്ഥാനത്തിലാണ് നിയമനമെങ്കിലും ഇന്ത്യയിലെവിടെയും ജോലി ചെയ്യാൻ ബാധ്യസ്ഥമാണ്.

മെറ്റീരിയൽ അസിസ്റ്റന്റ്: ഒഴിവുകൾ -19, ശമ്പളനിരക്ക് 29,200-92300 രൂപ. യോഗ്യത: ബിരുദവും മെറ്റീരിയൽ മാനേജ്മെന്റ്/എൻജിനീയറിങ് അംഗീകൃത ഡിപ്ലോമയും. പ്രായപരിധി 18-27 വയസ്സ്. ജൂനിയർ ഓഫിസ് അസിസ്റ്റന്റ്: 27, യോഗ്യത -പ്ലസ് ടു/തത്തുല പരീക്ഷ പാസായിരിക്കണം. കമ്പ്യൂട്ടറിൽ ടൈപ്പിങ് സ്പീഡ് ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കും. പ്രായം- 18-25. സിവിൽ മോട്ടോർ ഡ്രൈവർ (ഒജി): -4, യോഗ്യത -എസ്.എസ്.എൽ.സി/തത്തുല്യം, സിവിലിയൻ ഡ്രൈവിങ് ലൈസൻസ് (ഹെവി വെഹിക്കിൾസ്), 2 വർഷത്തെ ഹെവി ഡ്രൈവിങ് പരിചയം വേണം. പ്രായം- 18-27. ടെലി ഓപറേറ്റർ ഗ്രേഡ് -2: -ഒഴിവുകൾ -14, യോഗ്യത -ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം പി.ബി.എക്സ് ബോർഡ് കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം. ഇംഗ്ലീഷ് ഭാഷയിൽ നല്ലവണ്ണം സംസാരിക്കാനുള്ള കഴിവ് അഭിലഷണീയം. പ്രായം 18-25. ഫയർമാൻ : 247, യോഗ്യത -എസ്.എസ്.എൽ.സി/തത്തുല്യം. പ്രായം- 18-25. കാർപന്റർ ആൻഡ് ജോയിനർ: 7, യോഗ്യത -എസ്.എസ്.എൽ.സി/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് (3 വർഷ​ത്തെ പരിശീലനം) അല്ലെങ്കിൽ ​ട്രേഡിലുള്ളവർക്ക് പരിചയം ഉണ്ടായിരിക്കണം. പ്രായം- 18-25. പെയിന്റ് ആൻഡ് ഡെക്കറേറ്റർ : 5, യോഗ്യത എസ്.എസ്.എൽ.സി/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് (3 വർഷത്തെ പരിശീലനം) അല്ലെങ്കിൽ ട്രേഡിലുള്ളവർക്ക് പരിചയം. പ്രായം- 18-25. മേൽപറഞ്ഞ തസ്തികകളുടെ ശമ്പളനിരക്ക് 19,900-63,200 രൂപ. എം.ടി.എസ് (മൾട്ടി ടാസ്കിങ് സ്റ്റാഫ്): 11, യോഗ്യത എസ്.എസ്.എൽ.സി/തത്തുല്യം, ഒരു വർഷത്തെ പ്രവൃത്തി പരിചയം. പ്രായം- 18-25. ട്രേഡ്സ്മാൻ മേറ്റ്: 389, എസ്.എസ്.എൽ.സി/തത്തുല്യം. ഏതെങ്കിലും​ ​ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്. പ്രായം- 18-25. ഈ രണ്ട് തസ്തികകളുടെയും ശമ്പളനിരക്ക് 18,000-56,900 രൂപ. പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

മേഖലാടിസ്ഥാനത്തിൽ ഒഴിവുകളെ വിഭജിച്ച് നൽകിയിട്ടുണ്ട്. തസ്തികകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണമടക്കം വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിന് https://www.aocrecruitment.gov.in/ സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments