ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ആം ആദ്മി പാര്‍ട്ടി. പതിനൊന്ന് സ്ഥാനാര്‍ഥികളാണ് ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചത്. അരവിന്ദ് കെജരിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
ഛത്തർപൂർ- ബ്രഹ്മ സിംഗ് തൻവാർ, കിരാഡി- അനിൽ ഝാ, വിശ്വാസ് നഗർ- ദീപക് സിംഗ്ല, റോഹ്താസ് നഗർ- സരിത സിംഗ്, ലക്ഷ്മി നഗർ-ബിബി ത്യാഗി, ബദർപൂർ- രാം സിംഗ് നേതാജി, സീലാംപൂർ- സുബൈർ ചൗധരി, സീമാപുരി- വീർ സിംഗ് ദിങ്കൻ, ഘോണ്ട- ഗൗരവ് ശർമ്മ, കരവൽ നഗർ- മനോജ് ത്യാഗി, മാട്ടിയാല- സോമേഷ് ഷൗക്കീൻ എന്നിവരാണ് സ്ഥാനാർഥികൾ.