തിരുവനന്തപുരം: യാത്ര ചെയ്യാന്‍ മാത്രമല്ല, നഗരക്കാഴ്ചകള്‍ ആസ്വദിക്കാനും ആനവണ്ടി റെഡി. കെ.എസ്.ആര്.ടി.സി യുടെ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസുകളാണ് നഗരക്കാഴ്ചകള്‍ ആസ്വദിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്.
രാവിലെ എട്ട് മണി, പത്ത് മണി, ഉച്ചയ്ക്ക് 12 മണി എന്നീ സമയങ്ങളില്‍ കിഴക്കേകോട്ടയില്‍ നിന്നും യാത്ര തിരിച്ച് തമ്പാനൂര്‍, പാളയം, കവടിയാര്‍, കനകക്കുന്ന്, മ്യൂസിയം, പ്രിയദര്‍ശിനി പ്ലാനറ്റോറിയം, ഈഞ്ചക്കല്‍, ചാക്ക , ശംഖുമുഖം, ലുലു മാള്‍ വഴി കിഴക്കേക്കോട്ടയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ സ്കൂള്‍, കോളേജ് കുട്ടികള്‍ക്കായി ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കറില്‍ നഗരക്കാഴ്ചകള്‍ കാണുന്നതിനായി പ്രത്യേക സര്‍വ്വീസുകളും ആരംഭിച്ചിട്ടുണ്ട്.
രാവിലെ 8:30-ന് ആരംഭിച്ച് വൈകുന്നേരം 3:00-മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ ഓണ്‍ലൈനായും ബുക്കുചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിനും വിശദവിവരങ്ങള്‍ക്കും ഫോണ്‍ : 9497519901.



