അതിരമ്പുഴ: കാരിത്താസിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരള സ്റ്റേറ്റ് ഈസ്റ്റ് സോണിന്റെ സ്പോർട്സ് മീറ്റായ ‘ടർബോ24’ ഒക്ടോബർ 19നു രാവിലെ 7:30ന് അതിരമ്പുഴ സെന്റ്. അലോഷ്യസ് സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. കാരിത്താസ് ആശുപത്രി ആഥിധേയത്വം വഹിച്ച ചടങ്ങിൽ പ്രശസ്തനായ ഇന്ത്യൻ ചലച്ചിത്ര താരം അജയ് കുമാർ (ഗിന്നസ് പക്രു) മുഖ്യാതിഥിയായി എത്തുകയും പതാക ഉയർത്തി മീറ്റ് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. വിവിധ സ്പോർട്സ് ഇനങ്ങളിൽ മത്സരങ്ങൾ ഈ സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടന്നു. നടത്തിയ മത്സരങ്ങളിൽ കട്ടപ്പന സെന്റ്. ജോൺസ് നഴ്സിംഗ് കോളേജിന് ഒന്നാം സ്ഥാനവും, കോട്ടയം കാരിത്താസ് നഴ്സിംഗ് കോളേജിന് രണ്ടാം സ്ഥാനവും കിട്ടി.