മൂത്തേടത്തുകാവ്: ടി വി പുരം സൗത്ത് ലോക്കൽ സമ്മേളനത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് മൂത്തേടത്തുകാവിൽ പൊതുസമ്മേളനം നടന്നു. സമ്മേളനം ലോക്കൽ സെക്രട്ടറിയായി ഇ.എൻ. സാലി മോനെ വീണ്ടും തെരഞ്ഞെടുത്തു. ലോക്കൽ സെക്രട്ടറി ഇ.എൻ. സാലി മോൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനംഷമിം അഹമ്മദ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ സി പി എം മുസ്ലീം പ്രീണനം നടത്തുന്നുവെന്ന് ആരോപിച്ചവർ ഇപ്പോൾ സി പി എം മുസ്ലീം സമുദായത്തിനെതിരാണെന്ന് പ്രചരിപ്പിക്കുകയാണെന്ന് ഉദ്ഘാടകൻ ആരോപിച്ചു. കെ. അരുണൻ, കെ. കെ. ശശികുമാർ, കവിതാ റെജി, എം.സുജിൻ, ബി.അജിത്ത് കുമാർ, വി.കെ. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി ടി വി പുരം കവലയിൽ നിന്നും സമ്മേളന നഗരിയിലേക്ക് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം നടന്നു.



