Sunday, March 22, 2026
No menu items!
Homeവാർത്തകൾടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഫോട്ടോഗ്രാഫർ ബിജു പ്രയാർ മരിച്ചു

ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഫോട്ടോഗ്രാഫർ ബിജു പ്രയാർ മരിച്ചു

ചെങ്ങന്നൂർ: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഫോട്ടോഗ്രാഫർ ബിജു പ്രയാർ മരിച്ചു. 51 വയസ്സായിരുന്നു. സംസ്കാരം ഞായറാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. വ്യാഴാഴ്ച രാത്രി 9.30ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ എം.സി. റോഡിൽ ചെങ്ങന്നൂർ മുണ്ടൻകാവ് ജംഗ്ഷനു സമീപമായിരുന്നു അപകടം.

ബിജു സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന പെട്രോൾ ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചു വീണ് ഗുരുതരപരുക്കുകളോടെ കിടന്ന ബിജുവിനെ വഴിയാത്രക്കാരും ഓട്ടോഡ്രൈവർമാരും ചേർന്ന് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റിയെങ്കിലും ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെ അന്ത്യം സംഭവിച്ചു.

ചെങ്ങന്നൂരിൽ എസിവി ന്യൂസ് ചാനലിൻ്റെ ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്. മറ്റ് പ്രാദേശിക ചാനലുകളിലും ജോലി ചെയ്തിരുന്നു. സമീപകാലത്ത് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുകയായിരുന്നു.

പാണ്ടനാട് പ്രയാർ ഓലിക്കൽ വീട്ടിൽ കുഞ്ഞുകുഞ്ഞിന്റെയും കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ പി.എസ് മഞ്ജു മക്കൾ: കൃപ (13), ജീവൻ (12), ശ്രദ്ധ (9).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments