Tuesday, July 8, 2025
No menu items!
Homeവാർത്തകൾജ്യോതി മൽഹോത്രയെ കേരളത്തിൽ കൊണ്ടുവന്ന് പ്രമോഷന്‍ നടത്തിയതില്‍ കുറ്റപ്പെടുത്താനാകില്ല -വി.ഡി. സതീശൻ

ജ്യോതി മൽഹോത്രയെ കേരളത്തിൽ കൊണ്ടുവന്ന് പ്രമോഷന്‍ നടത്തിയതില്‍ കുറ്റപ്പെടുത്താനാകില്ല -വി.ഡി. സതീശൻ

തിരുവനന്തപുരം: ചാരവൃത്തിക്ക് പിടിയിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിൽ വന്നതിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചാരവൃത്തിക്ക് അറസ്റ്റിലായ വ്ലോഗറെ കൊണ്ടുവന്ന് പ്രമോഷന്‍ നടത്തിയതില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്താനാകില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. ചാരവൃത്തിക്കാണ് ജ്യോതി മൽഹോത്ര കേരളത്തിലേക്ക് വരുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവരെ ഇവിടേക്ക് എത്തിക്കുമായിരുന്നില്ല. വ്ലോഗര്‍ എന്ന നിലയിലാണ് വന്നത്. വ്ലോഗറെ കൊണ്ടുവന്ന് പ്രമോഷന്‍ നടത്തിയതില്‍ സര്‍ക്കാറിനെയോ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്താനാകില്ല. വരുമ്പോള്‍ അവര്‍ ചാരപ്രവര്‍ത്തകയാണെന്ന് അറിയില്ലായിരുന്നല്ലോ. നിര്‍ദോഷമായാണ് വ്ലോഗറെ കേരളത്തില്‍ എത്തിച്ചത്. സി.പി.എമ്മായിരുന്നു പ്രതിപക്ഷത്തെങ്കില്‍ ടൂറിസം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടേനെ. ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും സര്‍ക്കാറിനെ പ്രതിപക്ഷം കുറ്റപ്പെടുത്തില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. പാ​കി​സ്താ​ന് ​വേ​ണ്ടി ചാരവൃത്തി ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ ജ്യോ​തി മ​ൽ​​ഹോ​ത്ര​യെ കേ​ര​ള സ​ർ​ക്കാ​ർ അ​തി​ഥി​യാ​ക്കി​യ​ത് ദേ​ശീ​യ​ത​ല​ത്തി​ൽ വി​വാ​ദ​മാ​ക്കി ബി.​ജെ.​പിയാണ് രംഗത്തെത്തിയത്. ചാ​ര​വ​നി​ത ജ്യോ​തി മ​ൽ​ഹോ​ത്ര​ക്ക് കേ​ര​ള സ​ർ​ക്കാ​റി​ന്റെ ചു​വ​പ്പ് പ​ര​വ​താ​നി വി​രി​ച്ചു ​കൊ​ടു​ത്ത മു​ഖ്യ​മ​ന്ത്രി, മ​രു​മ​ക​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ മ​ന്ത്രി​സ​ഭ​യി​ൽ​ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നാണ് ബി.​ജെ.​പിയുടെ ആ​വ​ശ്യം. ഭാ​ര​തമാ​താ​വി​നെ ത​ട​യു​ന്ന കേ​ര​ള​ത്തി​ൽ പാ​കി​സ്താ​ന്റെ ചാ​ര​വ​നി​ത​ക്ക് ചു​വ​ന്ന പ​ര​വ​താ​നി കൊ​ടു​ക്കു​ക​യാ​ണോ കേ​ര​ള സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് ശ​ഹ്സാ​ദ് പു​നാ​വാ​ല ചോ​ദി​ച്ചു. പി​ണ​റാ​യി വി​ജ​യ​ന്റെ മ​രു​മ​ക​നാ​യ റി​യാ​സാ​ണ് ജ്യോ​തി മ​ൽ​ഹോ​ത്ര​ക്ക് താ​മ​സം അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഒ​രു​ക്കി​ക്കൊ​ടു​ത്ത​ത്. അ​തി​നാ​ൽ റി​യാ​സി​നെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി പാ​ക് ചാ​ര വ​നി​ത​​യെ കേ​ര​ള സ​ർ​ക്കാ​റി​ന്റെ അ​തി​ഥി​യാ​ക്കി​യ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി വ​ക്താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ചാ​ര​വൃ​ത്തി​ക്ക് പി​ടി​യി​ലാ​യ യു​ട്യൂ​ബ​ർ ജ്യോ​തി മ​ൽ​ഹോ​ത്ര​യെ കേ​ര​ള​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച സം​ഭ​വ​ത്തി​ൽ മ​ന്ത്രി റി​യാ​സ് മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് കേ​ര​ള​ത്തി​​ന്റെ ചു​മ​ത​ല​യു​ള്ള ബി.​ജെ.​പി പ്ര​ഭാ​രി പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വ​മാ​ണ്. കേ​ര​ള സ​ർ​ക്കാ​ർ എ​പ്പോ​ഴും രാ​ജ്യ​വി​രു​ദ്ധ ശ​ക്തി​ക​ൾ​ക്ക് ത​ണ​ലൊ​രു​ക്കു​ക​യാ​ണ്. ജ്യോ​തി മ​ൽ​ഹോ​ത്ര​യെ എ​ന്തു​കൊ​ണ്ടാ​ണ് ക്ഷ​ണി​ച്ച​തെ​ന്നും വേ​റെ ആ​രെ​യൊ​ക്കെ ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും റി​യാ​സ് വ്യ​ക്ത​മാ​ക്ക​ണം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വെ​ച്ചു​പൊ​റു​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ർ പ​റ​ഞ്ഞു. അതേസമയം, ബി.ജെ.പി ആരോപണം തള്ളിയ മന്ത്രി റിയാസ്, ചാരപ്രവൃത്തിക്ക് വേണ്ടി വിളിച്ച് സൗകര്യം കൊടുക്കുന്ന മന്ത്രിമാരോ സർക്കാറോ ആണോ കേരളത്തിലേതെന്ന് ചോദിച്ചു. ചാരപ്രവൃത്തി നടത്തുന്നവരുമായി ചേർന്നുകൊണ്ട് അവരെ ഇവിടേക്ക് കൊണ്ടുവന്ന് എല്ലാ സൗകര്യവും ചെയ്തു കൊടുത്ത് പോയി എന്ന അഭിപ്രായമാണോ? ബി.ജെ.പിയുടെ ഏതോ നേതാവ് ഈ അഭിപ്രായം പറഞ്ഞതായി കേട്ടു. നിങ്ങൾക്കും ആ അഭിപ്രായം ഉണ്ടോ എന്നും മന്ത്രി മാധ്യമപ്രവർത്തകരോട് ചോദിച്ചു. ബോധപൂർവം നമ്മൾ കൊണ്ടുവരുമോ? ഇത്തരം പ്രചരണങ്ങളിൽ ഭയമില്ല. നമ്മൾ നല്ല ഉദ്ദേശ്യത്തോടെയാണ് ചെയ്യുന്നത്. അതുപോലെയാണ് ടൂറിസം വകുപ്പും ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് -മന്ത്രി വ്യക്തമാക്കി. കേരള ടൂറിസം വകുപ്പിന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ ലഭിച്ചതോടെയാണ് സംഭവം വാർത്തയായത്. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷൻ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ട്. 2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്ലോഗര്‍മാരുടെ പട്ടികയാണ് പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചത്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്‍റെ ചെലവില്‍ യാത്ര ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments