Friday, February 20, 2026
No menu items!
Homeവാർത്തകൾജെസ്‌ന തിരോധന കേസ്

ജെസ്‌ന തിരോധന കേസ്

2018 മാർച്ച് 22 ന് റാന്നി മുകുട്ടുതറയിൽ ഉള്ള വീട്ടിൽ നിന്നും മുണ്ടക്കയത്ത് പുഞ്ചവയലിൽ ഉള്ള ബന്ധുവീട്ടിൽ പോകാൻ ഇറങ്ങിയ ജസ്ന മരിയ ജെയിംസ് എന്ന്കോളേജ് വിദ്യാർഥിനിയെ കാണാതായിട്ട് ആറു വർഷങ്ങൾ
കഴിഞ്ഞിരിക്കുന്നു. കാഞ്ഞിരപ്പള്ളി എസ് ഡി കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു കാണാതാകുമ്പോൾ, ജെസ്‌ന പിന്നീട് പല സ്ഥലങ്ങളിൽ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.

ലക്ഷ കണക്കിന് ഫോൺ കോളുകൾ പരിശോധിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ജെസ്‌നയുമായി സൗഹൃദം ഉണ്ടായിരുന്ന സഹപാഠിയെ പലതവണ ചോദ്യം ചെയ്തെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല. ജെസ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും
ഫലം ഉണ്ടായില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി എന്നിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, മുംബൈ എന്നിവിടങ്ങളിലെല്ലാം അന്വേഷിച്ചിട്ടും ജെസ്നയെ കണ്ടെത്താനായില്ല. പിന്നീട് കേസ് സിബിഐക്ക് കൈമാറിയെങ്കിലും പുരോഗതി ഒന്നും ഉണ്ടായില്ല.

കഴിഞ്ഞദിവസം മുണ്ടക്കയത്ത് മുൻ ലോഡ്ജ് ജീവനക്കാരി രമണി ജെസ്നയെ കാണാതായ ദിവസം മുണ്ടക്കയത്ത് ലോഡ്ജിൽ കണ്ടതായി നടത്തിയ വെളിപ്പെടുത്തൽ ആണ് വീണ്ടും ജെസ്‌ന കേസ് ഉയർന്നുവരുവാൻ കാരണമായത്. മുണ്ടക്കയത്ത് എത്തിയ സിബിഐ അന്വേഷണ സംഘം ലോഡ്ജ് ഉടമ ബിജു സേവ്യറിൽ നിന്നും രമണിയിൽ നിന്നും മൊഴി എടുത്തു. കാണാതായി ഇത്ര വർഷങ്ങൾക്കുശേഷം ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്താൻ രമണിയെ പ്രേരിപ്പിച്ചത് ലോഡ്ജ്‌ ഉടമ ബിജു സേവ്യറുമായുള്ള പിണക്കമാണ് എന്നൊരു സംശയം നിലനിൽക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments