Sunday, August 3, 2025
No menu items!
Homeകായികംജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് 30ന് ആരംഭിക്കും

ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് 30ന് ആരംഭിക്കും

തിരുവനന്തപുരം: ഖേലോ ഇന്ത്യയുടെ അംഗീകൃത സ്ഥാപനമായ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ടോസ് ബാഡ്മിന്റൺ അക്കാദമി, യുവ ബാഡ്മിന്റൺ പ്രതിഭകളെ കണ്ടെത്തുന്നതിനായി ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് 2024 സംഘടിപ്പിക്കുന്നു. നവംമ്പർ 30 നും ഡിസംബർ 1നും മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ മണക്കാട് കല്ലാട്ടുമുക്കിൽ പ്രവർത്തിക്കുന്ന ടോസ് അക്കാദമിയിലാണ് ടൂർണമെന്റ് നടക്കുന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സിംഗിൾസ്, ഡബിൾസ് മത്സരങ്ങളിൽ 9, 11, 13, 15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സിം​ഗിൾസിന് 500 രൂപയും ഡബിൾസിന് 1,000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 0471 2457788 / 85908 75735 / 90742 39044

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments