Sunday, August 3, 2025
No menu items!
Homeകായികംജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

തിരുവനന്തപുരം: ഖേലോ ഇന്ത്യയുടെ അംഗീകൃത സ്ഥാപനമായ ടോസ് ബാഡ്മിൻ്റൺ അക്കാദമി യുവ ബാഡ്മിന്റൺ പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് 2024 സമാപിച്ചു. നവംമ്പർ 30 നും ഡിസംബർ 1നും മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ മണക്കാട് കല്ലാട്ടുമുക്കിൽ പ്രവർത്തിക്കുന്ന ടോസ് അക്കാദമിയിലെ ആറ് കോർട്ടുകളിലായാണ് ടൂർണമെന്റ് നടന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളിൽ 9, 11, 13, 15 വയസ്സിന് താഴെ പ്രായമുള്ള 400-ലധികം കുട്ടികളാണ് സിംഗിൾസ്, ഡബിൾസ് ഇനങ്ങളിൽ മത്സരിച്ചത്. മനാറുൽ ഹുദാ ട്രസ്റ്റ് മാനേജിം​ഗ് ഡയറക്ടർ ഡോ. അഹമ്മദ് സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ടൂർണ്ണമെന്റിന്റെ സമാപന സമ്മേളനം കേരള ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി രാകേഷ് ശേഖർ ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്കുളള സമ്മാനങ്ങൾ ചടങ്ങിൽ വച്ച് വിതരണം ചെയ്തു. ട്രസ്റ്റ് സി ഇ ഒ പ്രമോദ് നായർ, യൂണിയൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ സുജിത്ത് എസ് ടരിവാൾ, ടോസ് ബാഡ്മിന്റൺ അക്കാദമി സീനിയർ കോച്ച് അലംഷാ തൂടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments