Monday, July 7, 2025
No menu items!
Homeവാർത്തകൾജീവൻരക്ഷാ മരുന്നുകളുമായി 10 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തും; പുത്തൻ സേവനവുമായി ബ്ലിങ്കിറ്റ്

ജീവൻരക്ഷാ മരുന്നുകളുമായി 10 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തും; പുത്തൻ സേവനവുമായി ബ്ലിങ്കിറ്റ്

ആംബുലൻസ് സേവനങ്ങളുമായി പലചരക്ക് സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്കിറ്റ്. 10 മിനിറ്റിനുള്ളിൽ തന്നെ ആവശ്യക്കാർക്ക് ആംബുലൻസ് ലഭ്യമാക്കുന്ന സേവനമാണ് ബ്ലിങ്കിറ്റ് പ്രഖ്യാപിച്ചത്. തുടക്കത്തിൽ അഞ്ച് ആംബുലൻസുകൾ ഗുരുഗ്രാമിൽ സർവീസ് നടത്തും. ആവശ്യക്കാർക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് ഇതോടെ തുടക്കമായത്. വ്യാഴാഴ്ചയാണ് പുതിയ സേവനം ആരംഭിക്കുന്നതായി പ്രഖ്യാപനമുണ്ടായത്. കമ്പനിയുടെ ആദ്യത്തെ അഞ്ച് ആംബുലൻസുകൾ വ്യാഴാഴ്ച ഗുരുഗ്രാമിൽ പുറത്തിറക്കിയതായി ബ്ലിങ്കിറ്റ് സിഇഒ അൽബിന്ദർ ദിൻഡ്‌സ എക്‌സ് പോസ്റ്റിലൂടെ പ്രഖ്യാപിച്ചു . കൂടുതൽ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ആപ്പ് വഴിയാണ് ആംബുലൻസ് ബുക്ക് ചെയ്യാനാവുക.

ഓക്‌സിജൻ സിലിണ്ടറുകൾ, എഇഡികൾ, സ്‌ട്രെച്ചറുകൾ, മോണിറ്ററുകൾ, സക്ഷൻ മെഷീനുകൾ, എമർജൻസി മെഡിസിനുകൾ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾ അടക്കം സർവസജ്ജമായ ആംബുലൻസുകളാണ് നിരത്തിലിറങ്ങുക. ഓരോ വാഹനത്തിലും ഒരു പാരാമെഡിക്കൽ ജീവനക്കാരൻ, ഒരു അസിസ്റ്റന്‍റ്, പരിശീലനം ലഭിച്ച ഒരു ഡ്രൈവർ എന്നിവരുണ്ടാകും. അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായ സേവനം ഉറപ്പാക്കും.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ബ്ലിങ്കിറ്റ് പദ്ധതിയിടുന്നത്. ഏറ്റവും വേഗത്തിൽ ആംബുലൻസ് സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. വെന്‍റിലേറ്റർ സപ്പോ‍ർട്ട് ഒഴികെയുള്ള സേവനങ്ങൾ ആംബുലൻസിൽ ഉണ്ടാവും. ബ്ലിങ്കിറ്റിന്‍റെ ആംബുലൻസ് സേവനത്തിന് 2,000 രൂപയാവും ഫീസ് ആയി നൽകേണ്ടി വരുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments