ചെങ്ങമനാട്: കിസാൻ സർവീസ് സൊസൈറ്റി ചിറ്റാരിക്കൽ യൂണിറ്റിന്റെയും ചിറ്റാരിക്കൽ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെയും, ആസ്റ്റർ മിംസ് കണ്ണൂരിന്റെയും, ജ്യോതിസ് ഫാർമേഴ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിറ്റാരിക്കൽ സി.ഡി.എ ഓഫീസില്‍ വച്ച് നടന്ന ജീവൻ രക്ഷാ പരിശീലന ക്ലാസ് കിസാൻ സർവീസ് സൊസൈറ്റി ദേശീയ അധ്യക്ഷൻ .ടി എം ജോസ് തയ്യിലിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.
വർക്കി മടുക്കാംപുറത്ത്(റിട്ട. എസ് ഐ ), റെന്നി മംഗലത്ത് തുടങ്ങിയവർ പ്രസംഗിച്ചു, അടിയന്തിര സാഹചര്യങ്ങളിൽ പകച്ചു നിൽക്കേണ്ടി വരുന്ന സമയം ഇനി ഉണ്ടാകാൻ പാടില്ലാത്ത വിധം എല്ലാവരും ഈ പരിശീലനം സ്വായാത്തമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ആസ്റ്റർ മിംസ് ആശുപത്രിയിലെ എമർജൻസി വിഭാഗം ഡോക്ടർ ഹാരിസ് മുഹമ്മദ് ക്ളാസ് നയിച്ചു. തുടർച്ചകളിൽ ഡോ. ചിൻമ നേതൃത്വം നൽകി.