കൊല്ലം ജില്ലാതല പട്ടയമേള 16/10/24 വൈകിട്ട് 4 മണിക്ക് ജില്ല പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ വച്ച് നടക്കും. ഈ ചടങ്ങിൽ 589 പട്ടയങ്ങൾ വിതരണം ചെയ്യും. സർക്കാരിൻ്റെ നലാം നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായാണ് പട്ടയമേള നടത്തുന്നത്. കൊല്ലം ജില്ലയിലെ കടൽപുറംമ്പോക്കിൽ താമസിക്കുന്ന 500-ൽ അധികം മത്സ്യതൊഴിലാളികൾക്ക് ഇവരുടെ കൈവശഭൂമിയിൽ അവകാശം ലഭിക്കും.
ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പട്ടയമേളയിൽ മൃഗസംരഷണ ക്ഷീരവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം. മുകേഷ് എം.എൽ.എ, മേയർ പ്രസ ന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഡേ: പി.കെ. ഗോപൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.



