Sunday, March 29, 2026
No menu items!
Homeവാർത്തകൾജാർഖണ്ഡിലെ സുബർണരേഖ; സ്വർണം ഒഴുകുന്ന നദി

ജാർഖണ്ഡിലെ സുബർണരേഖ; സ്വർണം ഒഴുകുന്ന നദി

ലോകത്തിലെ ഏറ്റവും വിലയേറിയ ലോഹമാണ് സ്വർണം. ദിവസവും സ്വർണവില ഉയരുന്ന വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. പ്രകൃതിദത്തമായി സ്വർണം ലഭിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. നദിയിലൂടെ സ്വർണം ഒഴികിയെത്തുന്നതിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ അത്തരമൊരു നദിയുണ്ട്. ജാർഖണ്ഡിലെ സുബർണരേഖ നദിയിലാണ് ഈ അത്ഭുത പ്രതിഭാസം നടക്കുന്നത്. സ്വർണത്തിന്റെ രേഖ എന്നാണ് സുബർണരേഖ എന്ന വാക്കിന്റെ അർത്ഥം. ശുദ്ധമായ സ്വർണ തരികൾ വഹിച്ചുകൊണ്ടാണ് ഈ നദി ഒഴുകുന്നത്. ജാർഖണ്ഡിലെ വനമേഖലയിൽ നിന്നാരംഭിച്ച് പശ്ചിമബംഗാളിലൂടെ ഒഡീഷയിലെത്തി സമുദ്രത്തിലേക്ക് ചേരുന്ന നദിയാണ് സുബർണരേഖ. ജാർഖണ്ഡിലെ രത്നഗർഭ മേഖല ഈ നദിയുടെ പ്രധാന സഞ്ചാര പാതകളിൽ ഒന്നാണ്. 474 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഈ നദിയെ സ്വർണ കലവറ എന്നും അറിയപ്പെടുന്നു. പലപ്പോഴായും ഈ നദിയിൽ നിന്ന് നിന്ന് സ്വർണത്തരികൾ കണ്ടെത്തിയിട്ടുണ്ട്. അരിമണിയുടെ അത്രതന്നെയോ അതിൽ കുറവോ ആയിരിക്കും ഈ സ്വർണത്തിന്റെ വലിപ്പം. തുടക്കത്തിൽ നദിയുടെ അടിത്തട്ടിലായിരുന്നു സ്വർണത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. തുടർന്ന് മണൽത്തരികൾക്കിടയിലും സ്വർണത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. മൺസൂൺ സീസൺ ഒഴികെ ബാക്കിയെല്ലാ സമയത്തും നദിയിൽ സ്വർണത്തരികൾക്കായി ജനങ്ങൾ തെരച്ചിൽ നടത്താറുണ്ട്. ചുറ്റുമുള്ല പ്രദേശങ്ങളിലെ നാട്ടുകാർക്കും ഗോത്രവർഗക്കാർക്കും മികച്ച തൊഴിൽ അവസരമാണ് ഈ സ്വർണസംസ്കരണത്തിലൂടെ ലഭിക്കുന്നത്. നദിയുടെ അടിത്തട്ടിൽ അരിപ്പകൾ ഉപയോഗിച്ച് മണൽ അരിച്ചെടുക്കുന്ന രീതിയാണ് ഇവിടെ പൊതുവേ കണ്ടുവരുന്നത്. സുബണരേഖ നദിയിൽ മാത്രമല്ല അതിന്റെ പോഷകനദിയായ ഖർകാരി നദിയുടെ മണലിലും സ്വർണ കണികകൾ കണ്ടെത്തയിട്ടുണ്ട്. ധാധുക്കളാൽ സമ്പുഷ്ടമായ പാറക്കെട്ടുകൾക്കിടയിലൂടെ കടന്നുപോകുന്നതിന്റെ ഫലമായിട്ടാണ് നദിയിൽ സ്വർണം കണികൾ കാണുന്നതെന്നാണ് ഭൂമിശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതുവരെ ഈ പ്രതിഭാസത്തിന് വ്യക്തമായ ഒരു മറുപടി ലഭിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments