മരോട്ടിച്ചാൽ: ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് മഹാത്മാഗാന്ധി എന്നും, ഗാന്ധിജിയെ ജീവിതത്തിൽ പകർത്താൻ കുട്ടികൾ ശ്രമിക്കണമെന്നും ജവഹർബാൽ മഞ്ച് സംസ്ഥാന കൊ ഓർഡിനേറ്റർ സുരേഷ് കെ കരുണ്‍. ജവഹർ ബാൽമഞ്ച് ഒല്ലൂർ ബ്ലോക്ക് ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് കെ കരുൺ. ജവഹർബാൽ മഞ്ച് ഒല്ലൂർ ബ്ലോക്ക് ചെയർമാൻ അരോഷ് ടി എ അധ്യക്ഷത വഹിച്ചു. പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സിനോയ് സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രതിപക്ഷനേതാവ് ടി കെ ശ്രീനിവാസൻ മുഖ്യാതിഥിയായി. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ അഡ്വക്കേറ്റ് എൻ ഗിരീഷ്, ജില്ലാ കൊ ഓർഡിനേറ്റർ എൻ എം അബൂബക്കർ, മണ്ഡലം ചെയർമാൻ പ്രിയങ്ക സനീഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സാബു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റെജിൻ ജോർജ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പൗലോസ് ചെരടായി, ഷാൻസ് പൗലോസ് എന്നിവർ പ്രസംഗിച്ചു.



