Tuesday, July 8, 2025
No menu items!
Homeവാർത്തകൾജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്, ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രി ആയേക്കും

ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം അധികാരത്തിലേക്ക്, ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രി ആയേക്കും

ശ്രീനഗര്‍: പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. ഒമര്‍ അബ്ദുള്ള തന്നെ മുഖ്യമന്ത്രി ആയേക്കും. നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തില്‍ നിന്നും മികച്ച വിജയം നേടി. പിഡിപിയുടെ സെയ്ദ് മുന്ദാസിര്‍ മെഹ്ദിയെ 18000 വോട്ടിനാണ് ഒമറിന്റെ വിജയം. ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം ആഘോഷിച്ച്‌ നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍. പാട്ടുപാടിയും നൃത്തം ചെയ്തുമാണ് നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ ശ്രീനഗറില്‍ ആഹ്ലാദം പങ്കുവെച്ചത്.

ബിജെപിയുടെ ലീഡ് ജമ്മു മേഖലയില്‍ മാത്രം ഒതുങ്ങി. എഞ്ചിനിയര്‍ റഷീദിന്റെ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. മെഹ്ബൂബ മുഫ്തിയുടെ പിഡിപി രണ്ടു സീറ്റില്‍ ഒതുങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments