കുറവിലങ്ങാട്: ജനക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നേറ്റമൊരുക്കാൻ തീരുമാനിച്ച് ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ സമ്മേളനം കുറവിലങ്ങാട്ട് സമാപിച്ചു. നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന റാലിയ്ക്കു ശേഷം കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഓപ്പൺ സ്റ്റേജിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻ്റ് വിനോദ് മാത്യൂ വിൽസൻ ഉദ്ലാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ജോയി ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് കെ.ജെ.രാജീവ്, സെക്രട്ടറി സോജൻ വല്യോളി തുടങ്ങിയവർ നേതൃത്വം നൽകി. പൊതുസമ്മേളനത്തിനു മുന്നോടിയായി പ്രതിനിധി സമ്മേളനവും നടത്തപ്പെട്ടു.



