കാസര്‍കോട്: ജനകീയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കാസര്‍കോട് കുമ്പള ആരിക്കാടി ടോള്‍ പിരിവ് നിര്‍ത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം. ടോള്‍ പ്ലാസ 48 മണിക്കൂറിനകം പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വനി പറഞ്ഞു. ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ അറിയിക്കുകയായിരുന്നെന്നും അശ്വനി പറഞ്ഞു.
ജനുവരി ആദ്യ വാരം മുതലാണ് ജനങ്ങളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റിയുടെ കീഴില്‍ പ്രതിഷേധം ആരംഭിച്ചത്. 60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള അരിക്കാടിയിലും ടോള്‍ ബൂത്ത് ആരംഭിച്ചത്.



