റായ്പൂര്‍: ഛത്തീസ്ഗഡില്‍ സ്ഫോടനത്തില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ ഉദ്യോഗസ്ഥരാണ് ഐഇഡി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നാരായണ്‍പൂര്‍ ജില്ലയിലാണ് സ്ഫോടനമുണ്ടായത്.
അബൂജ്മാദ് ഏരിയയിലെ കോഡ്ലിയാര് ഗ്രാമത്തില്‍ വെച്ച് നക്സല്‍ വിരുദ്ധ ഓപ്പറേഷന് കഴിഞ്ഞ് മടങ്ങുമ്പോഴാണ് സ്ഫോടനമുണ്ടായത്. ഐടിബിപി, ബിഎസ്എഫ്, ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, എന്നിവര്‍ ചേര്‍ന്നായിരുന്നു.ഓര്‍ച്ച, ഇറാക്ബാട്ടി, മൊഹന്ദി മേഖലകളില്‍ നക്സല്‍ സാന്നിധ്യം ശക്തമായതിനെ തുടര്‍ന്നാണ് പട്രോളിങ് നടത്തിയത്. ഇവര്‍ പട്രോളിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സ്ഫോടനമുണ്ടാവുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയുമായിരുന്നു. ഇതില്‍ രണ്ട് പേരുടെ മരണമാണ് പിന്നീട് സ്ഥിരീകരിക്കപ്പെട്ടത്.



