തൃശൂർ: ചെമ്പൂത്രയിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ ഗോഡൗൺ വാടകയ്ക്ക് എടുത്തവർക്കെതിരെ കേസെടുത്തു. എടമുട്ടം ഉറുമ്പുകുന്ന് സ്വദേശികളായ രണ്ടു പേർക്കെതിരെയാണ് കേസ്. പട്ടിക്കാട്ഇന്ത്യൻ കോഫി ഹൗസിന്സമീപം വാടകയ്ക്ക് പ്രവർത്തിക്കുന്ന കാലിത്തീറ്റ ഗോഡൗണിൻ്റെ മറവിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
15000 ലിറ്റർ സ്പിരിറ്റും രണ്ട് പിക്കപ്പ് വാനുകളും ആണ് പിടിച്ചത്. സംസ്ഥാന എക്സൈസ് വകുപ്പിന്റെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണിത്. രാത്രി മാത്രമാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ഇതിൽ നിന്നും ഉണ്ടായ സംശയത്തെ തുടർന്ന് രണ്ടാഴ്ചയോളം എക്സൈസ് നിരീക്ഷണമാണ് ജില്ലാ എക്സൈസ് വിഭാഗം ചേർന്ന് റെയ്ഡ് നടത്തിയത്. പരിശോധനയിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ എ ബി പ്രകാശ്, ഉദ്യോഗസ്ഥരായ വി എം.ജാബ്ബർ, കെ ജെ ലോനപ്പൻ, പി.ജിസ്മോൻ, പി.ആർസുനിൽ, എം .ആർ .നെൽസ, എക്സൈസ് സി ഐ അശോക് കുമാർ ഇൻസ്പെക്ടർ, ടി.കെ.സജീഷ് കുമാർ, സതിഷ് കുമാർ എന്നിവരുടെ സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. ഓണത്തോടനുബന്ധിച്ച് ജില്ലയിൽ എക്സൈസ് പോലീസും വ്യാപകമായ പരിശോധന നടത്തിവരികയായിരുന്നു. വീട് വാടകയ്ക്ക് എടുത്ത് സ്പിരിറ്റ് കേന്ദ്രവും ബിജെപി പ്രവർത്തകനെ കഴിഞ്ഞ ആഴ്ച്ച പിടികൂടിയിരുന്നു.